വെറുതെ ചൊറിഞ്ഞ് പ്രസിദ്ധ്, കേറി മാന്തി പൊള്ളാര്‍ഡ്; വീഡിയോ ആഘോഷമാക്കി ആരാധകര്‍

ക്രിക്കറ്റില്‍ ബാറ്ററെ ഭയപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനും ബോളര്‍മാര്‍ ബോളിംഗിന് പുറമേ ചില അടവുകള്‍ പ്രയോഗിക്കാറുണ്ട്. ഇത്തരത്തിലൊന്ന് ഇന്നലെ നടന്ന മുംബൈ-കൊല്‍ക്കത്ത പോരിലും കാണാനായി. ബാറ്ററുടെ സ്ഥാനത്ത് കീറോണ്‍ പൊള്ളാര്‍ഡായിരുന്നു കെകെആറിന്റെ യുവതാരം പ്രസിദ്ധ് കൃഷ്ണയായിരുന്നു ബോളര്‍.

മുംബൈ ഇന്നിംഗ്‌സിന്റെ 15ാം ഓവറിലായിരുന്നു സംഭവം. ഈ ഓവറിലെ അഞ്ചാം പന്തില്‍ ക്വിന്റന്‍ ഡികോക്കിനെ പ്രസിദ്ധ് പുറത്താക്കിയതോടെയാണ് പൊള്ളാര്‍ഡ് ക്രീസിലെത്തിയത്. ഓവറിലെ അവസാന പന്ത് നേരിട്ട പൊള്ളാര്‍ഡ് പന്തു നേരെ മുന്നിലേക്ക് തട്ടിയിട്ടു. ഇതു പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രസിദ്ധ് കൈയില്‍ പന്തുള്ളതായി ഭാവിച്ച് പൊള്ളാര്‍ഡിനു നേരെ അതെറിയുന്നതായി ആംഗ്യം കാട്ടി. ഇത് പൊള്ളാര്‍ഡിന് അത്ര സുഖിച്ചതുമില്ല.

എറിയുന്നതായി ആംഗ്യം കാണിച്ച പ്രസിദ്ധിനോട് അനിഷ്ടത്തോടെ പൊള്ളാര്‍ഡ് എന്തോ പറയുകയും ചെയ്തു. എന്നാല്‍ പ്രസിദ്ധ് ഒന്നും പറയാതെ മടങ്ങുന്നതും കാണാം. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൊല്‍ക്കത്തയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പൊള്ളാര്‍ഡിന്റെ കലിപ്പ് സീന്‍ ആഘോഷമാക്കിയിരിക്കുകയാണ് മുംബൈ ആരാധകര്‍.

Latest Stories

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

"മെസിയുടെ പകുതി കളിയാണ് റൊണാൾഡോയുടെ മുഴുവൻ കഴിവ്"; തുറന്നടിച്ച് മുൻ ബാഴ്സിലോനൻ താരം

ഇവന്‍ മഹീന്ദ്ര സ്‌കോര്‍പിയോ അല്ല മഹേന്ദ്ര ബാഹുബലിയെന്ന് നെറ്റിസണ്‍സ്; ഊരിത്തെറിച്ചത് ആനവണ്ടിയുടെ ഹൗസിംഗും വീലും!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇന്ത്യ പരമ്പര നേടില്ല'; ടീം ഭയത്തിലെന്ന് പാക് താരം