സൂപ്പര്‍ താരം കളിക്കില്ല; പരീക്ഷണത്തിന് ഒരുങ്ങി മുംബൈ

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുന്ന മുംബൈ നിരയില്‍ സൂപ്പര്‍ താരം കളിക്കില്ല. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കാണ് ആദ്യ മത്സരത്തില്‍ മുംബൈ നിരയിലില്ലാത്തത്. ഏഴ് ദിവസ നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഡി കോക്ക് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങാത്തതെന്ന് മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി അറിയിച്ചു.

ഡി കോക്കിന്റെ ആഭാവത്തില്‍ രോഹിത്തിനൊപ്പം ആര് ഓപ്പണറാകും എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ മുഴുവന്‍ മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ ഓപ്പണറായേക്കുമെന്നതാണ് ഒരു സാദ്ധ്യത.

IPL 2020: Quinton De Kock finds form as Mumbai Indians beat Sunrisers Hyderabad by 34 runs - The Financial Express

ഡി കോക്കിന് പകരം ഇഷാന്‍ കിഷനും ഓപ്പണറാകാന്‍ സാദ്ധ്യതകളുണ്ട്. കഴിഞ്ഞ സീസണില്‍ ഓപ്പണിംഗില്‍ അവസരം ലഭിച്ചപ്പോളൊക്കെ മികച്ച പ്രകടനമായിരുന്നു ഇഷാന്‍ കിഷന്‍ കാഴ്ചവെച്ചത്. ടി20 അരങ്ങേറ്റ മത്സരത്തിലും ഇഷാന്‍ കിഷന്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ചെന്നൈയില്‍ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തല്‍സമയം കാണാം.

Latest Stories

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി; മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ മരിച്ചു

സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തട്ടിയെടുക്കാൻ റിഷഭ് പന്ത്; മലയാളി താരത്തിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

ഏക്‌നാഥ് ഷിൻഡെ ഇടഞ്ഞു തന്നെ; മഹായുതി നേതാക്കളുടെ യോഗം ഇന്നും റദ്ധാക്കി

"രണ്ടാം ടെസ്റ്റിൽ നിന്ന് ആ താരം പുറത്താകും, അതിലൂടെ വിരമിക്കും"; തുറന്നടിച്ച് ഹർഭജൻ സിങ്

തിരുവണ്ണാമല ഉരുൾപൊട്ടൽ; നാല് മൃതദേഹങ്ങൾ കണ്ടെത്തി, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമാക്കി

WTC 2025: ഫൈനലിലേക്ക് കയറാൻ ഇന്ത്യയുടെ അവസാനത്തെ വഴി ഇതാണ്: സംഭവം ഇങ്ങനെ

കനത്ത മഴ തുടരുന്നു; ചൊവ്വാഴ്ച രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

"ആ ഇന്ത്യൻ താരത്തിന് ഞങ്ങൾ കൂടിയ ഡോസ് കരുതി വെച്ചിട്ടുണ്ട്, പണി കൊടുത്തിരിക്കും"; അപകട സൂചന നൽകി മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

"സഞ്ജുവിന് നിർണായകമായത് ആ ഒരു തീരുമാനമാണ്"; മുൻ മലയാളി അമ്പയറുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അദാനി കാര്യത്തില്‍ സമരത്തിന് മമതയ്ക്ക് താല്‍പര്യമില്ല