സഞ്ജു എന്ന ഏറ്റവും നിര്‍ഭാഗ്യവാനായ നായകന്‍; നിലയ്ക്കാതെ തിരിച്ചടികള്‍

കോവിഡ് മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന ഐ.പി.എല്‍ 14ാം സീസണ്‍ പുനരാരംഭിക്കാനിരിക്കെ, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഇംഗ്ലിഷ് താരം ജോസ് ബട്ട്‌ലറും കളിക്കില്ല എന്നതാണ് രാജസ്ഥാന് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ബട്ട്‌ലര്‍ യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പാദ മത്സരങ്ങളില്‍നിന്ന് പിന്‍മാറുകയായിരുന്നു. താരത്തിന്റെ പിന്‍മാറ്റ വിവരം ട്വിറ്ററിലൂടെ രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് പുറത്തുവിട്ടത്.

ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സിനെ ജോസ് ബട്ട്‌ലറിന്റെ പകരക്കാരനായി രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂസീലന്‍ഡിനായി ഇതുവരെ 25 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഫിലിപ്‌സ് 149.41 സ്‌ട്രൈക്ക് റേറ്റില്‍ 505 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെ 51 പന്തില്‍ നേടിയ 108 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ