'ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ അവന്‍ നിര്‍ണായക ഘടകമാകും'; കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് കോഹ്‌ലി

ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ തങ്ങള്‍ക്കെതിരെ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി. വളരെ മികച്ച പ്രകടനമാണ് ചക്രവര്‍ത്തി കാഴ്ചവച്ചതെന്നും ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹം നിര്‍ണായക ഘടകമാകുമെന്നും കോഹ്‌ലി പറഞ്ഞു.

‘വളരെ മികച്ചത്, ഡഗ്ഗൗട്ടിലിരുന്ന് ഞാന്‍ ചക്രവര്‍ത്തിയുടെ ബോളിംഗിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നത് അതാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹം നിര്‍ണായക ഘടകമാകും. ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് ബലം ശക്തമായി നിലനിര്‍ത്തുന്നതിന് എല്ലാ യുവാക്കളില്‍ നിന്നും ഇതു പോലുള്ള പ്രകടനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കൂടാതെ ഇന്ത്യക്കായി സമീപകാല ഭാവിയില്‍ കളിക്കാന്‍ പോകുന്ന ഒരാളാണ് അദ്ദേഹം. അതൊരു മികച്ച സൂചനയാണ്’ കോഹ്‌ലി പറഞ്ഞു.

Image

ഇന്നലെ നടന്ന മത്സരത്തില്‍ 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയത്. ആ ബോളിംഗ് പ്രകടനം മത്സരത്തില്‍ ഏറെ നിര്‍ണായകമായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിംഗില്‍ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു.