റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുന്നത് സഞ്ജു ആയിരിക്കില്ല; പ്രവചിച്ച് ആകാശ് ചോപ്ര

2022 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുക മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കില്ലെന്ന് പ്രവചനം. ടീമിലെ മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കല്‍ ആയിരിക്കും റോയല്‍സിന്റെ ടോപ്‌സ്‌കോററെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു.

‘രാജസ്ഥാന്‍ റോയല്‍സിനായി സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടുക ദേവ്ദത്തായിരിക്കും. ജോസ് ബട്ലര്‍ക്കു മധ്യ നിരയിലേക്കിറങ്ങി ബാറ്റു ചെയ്യേണ്ടിവരും. കാരണം, കരുണ്‍ നായര്‍, റിയാന്‍ പരാഗ് എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ മധ്യനിരയില്‍ പരിചയ സമ്പന്നരായ മറ്റു താരങ്ങളില്ല എന്തായാലും ടീമിനായി ഏറ്റവും അധികം റണ്‍സ് നേടുന്നത് ദേവ്ദത്തായിരിക്കും’ ചോപ്ര പറഞ്ഞു.

മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ബോളിംഗ് ലൈനപ്പാണ് റോയല്‍സിന്റേതെന്നും ചോപ്ര പറഞ്ഞു. ‘മറ്റൊരു ടീമിലും രാജസ്ഥാനെക്കാള്‍ മികച്ച ബോളിംഗ് ലൈനപ്പ് കാണാനാകില്ല. യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമിലുണ്ട്. 16 ഓവര്‍ പ്രശ്‌നങ്ങളില്ലാതെ കടന്നുപോകും. റിയാന്‍ പരാഗ്, ജിമ്മി നീഷം എന്നിവരെക്കൊണ്ടും കുറച്ച് ഓവറുകള്‍ എറിയിക്കാം’ ചോപ്ര അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസണില്‍ ആര്‍സിബിയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച ദേവ്ദത്തിനെ 7.75 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഐപിഎല്‍ കരിയറില്‍ 29 മത്സരങ്ങളില്‍ 884 റണ്‍സ് ദേവ്ദത്ത് നേടിയിട്ടുണ്ട്.

Latest Stories

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

ശ്രീനിവാസൻ ബുദ്ധിയുളള നടൻ; ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ആ കാര്യം പിടികിട്ടിയിരുന്നില്ല: തുറന്ന് പറഞ്ഞ് സംഗീത

BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി റിമാൻഡിൽ

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്