ആര്‍സിബിയുടെ ലേലം വിളി ഒത്തില്ല, ഹസരങ്കയെ എടുത്തത് കൈവിട്ട കളി

ഷംനാസ് പൊറ്റാടി

മൊത്തത്തില്‍ നോക്കിയാല്‍ പണി പാളിയ ലേലം വിളി ആര്‍സിബിയുടേതാണ് കാരണം എടുത്ത താരങ്ങളൊക്കെ മര്യാദക്ക് പണം ചിലവാക്കിയാണ് എടുത്തത്. ഹസരങ്ക സൂപ്പര്‍ ബൗളര്‍ എന്നതില്‍ തര്‍ക്കമില്ല. പക്ഷെ വില അധികമായോ എന്നതാണ് വിഷയം.

ആര്‍സിബി ശ്രമിക്കേണ്ടിയിരുന്നത് ഹസരങ്കക്ക് പകരം അശ്വിനെയോ, ചാഹല്‍ or രാഹുല്‍ ചാഹര്‍ ഇവരില്‍ ഒരാളെ ആവണമായിരുന്നു. അപ്പോള്‍ 7 കോടിക്കുള്ളില്‍ ഒതുങ്ങിയേനെ. മറ്റൊന്ന് ദിനേശ് കാര്‍ത്തിക്കിനെ ഇത്ര വലിയ വിലക്ക് വിളിച്ചതിനു പകരം കെഎസ് ഭരതിനെ തന്നെ വിളിച്ചാല്‍ ഭാവിയും കാണാമായിരുന്നു. തുകയും ലാഭം കിട്ടിയേനെ.

ഇന്ന് വിളിക്കാന്‍ 15 ല്‍ കൂടുതല്‍ കോടിയും ഉണ്ടായേനെ. ഇതിപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും കുറവ് പണം കൈവശമുള്ള ടീം ആര്‍സിബിയാണ്. വിദേശികളെ എടുക്കാന്‍ ഉണ്ട്. ഇന്ത്യന്‍ കളിക്കാരെ എടുക്കാനുണ്ട്. ടീം ആണേല്‍ വിളിച്ചവരില്‍ വെച്ചു ബാലന്‍സ് ഇല്ലാത്ത ടീമും ആര്‍സിബിയുടേതാണ് ആകെ ഉള്ള പവര്‍ ഹിറ്റര്‍ മാക്സ്വെല്‍ മാത്രമാണ്.

എബിഡിക്ക് പകരക്കാരനെ കിട്ടിയില്ല ഒരു വിദേശിയെ നാളെ എടുത്താല്‍ പോലും ഇലവനില്‍ കളിപ്പിക്കണമെങ്കില്‍ വലിയ വിലക്ക് എടുത്ത ഹസാരങ്കയെ കയറ്റി ഇരുത്തേണ്ടി വരും. മൊത്തത്തില്‍ പാളിയ വിളിച്ചെടുക്കല്‍. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് ഒക്കെ നൈസ് ആയി നല്ല കളിക്കാരെ വിളിച്ചെടുത്തു. പോരാത്തേന് കയ്യില്‍ പൈസയും ആര്‍സിബിയെക്കാള്‍ ഉണ്ട്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍