നായകനായി ജഡേജ വന്നിട്ടും എല്ലാവര്‍ക്കും വേണ്ടത് ധോണിയെ തന്നെ; തുറന്നടിച്ച് ബ്രാവോ

നായകസ്ഥാനത്തു നിന്ന് മാറിയിട്ടും സിഎസ്‌കെയില്‍ ധോണിയുടെ സ്വാധീനം എന്താണെന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. സിഎസ്‌കെ ഐപിഎല്ലില്‍ ഉയരങ്ങള്‍ താണ്ടിയതിന് പ്രധാന കാരണം ധോണിയാണെന്നും ടീമിനെ വിജയകരമാക്കുന്നത് തന്നെ ധോണിയുടെ സാന്നിധ്യമാണെന്നും ബ്രാവോ പറഞ്ഞു.

‘ധോണിക്ക് സിഎസ്‌കെയില്‍ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. സിഎസ്‌കെ വിജയകരമാക്കുന്നത് തന്നെ ധോണിയാണ്. അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട് എന്നത് നല്ല കാര്യമാണ്.’

‘ഞാനൊരു സീനിയര്‍ താരമാണെങ്കിലും, ടീമിന്റെ ബോളിംഗ് ആക്രമണത്തെ നയിക്കുകയാണ് എന്റെ ചുമതല. അതിലൂടെ യുവ ബോളര്‍മാര്‍ക്ക് പന്തെറിയാനുള്ള ആത്മവിശ്വാസം നല്‍കുക എന്നതാണ് സിഎസ്‌കെ എന്നോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലെല്ലാം ധോണി വലിയ പങ്കുവഹിക്കുന്നുണ്ട്.’

Read more

‘വെല്ലുവിളികള്‍ എനിക്കിഷ്ടമാണ്. കാരണം ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടൂര്‍ണമെന്റായത് കൊണ്ട് അതെല്ലാം പ്രതീക്ഷിക്കണം. ടീമിന്റെ വിജയത്തിനായി എന്റെ ടാലന്റ് പ്രദര്‍ശിപ്പിക്കാനാവുമോ എന്നാണ് ഞാന്‍ നോക്കാറുള്ളത്. ഐപിഎല്ലില്‍ മത്സരങ്ങളെല്ലാം കഠിനമാണ്. ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ ഇവിടെ പിടിച്ച് നില്‍ക്കാനാവൂ’ ബ്രാവോ പറഞ്ഞു.