ഗൗതം ഗംഭീര്‍ വീണ്ടും ഐ.പി.എല്ലിലേക്ക്; ലഖ്‌നൗ ടീമിന്റെ ഭാഗമാകും

ഇന്ത്യന്‍ മുന്‍ ഓപ്പണിംഗ് ബാറ്ററും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീറിനെ പുതിയ ഐപിഎല്‍ ടീമായ ലഖ്നൗ ടീം മെന്ററായി നിയമിച്ചു. സിംബാബ്വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ആന്‍ഡി ഫ്ളവറിനെ മുഖ്യ പരിശീലകനായി ടീം തിരഞ്ഞെടുത്തിനു പിന്നാലെയാണ് ഗംഭീറിന്റെ നിയമനവും.

കെകെആറിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡ് ഒപ്പമുള്ള താരമാണ് ഗംഭീര്‍. അതിനാല്‍ തന്നെ താരത്തിന്റെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത ഐപിഎല്‍ സാഹചര്യത്തില്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്. ഗംഭീറിന്റെ നായകത്വത്തില്‍ കീഴിലാണ് 2012, 2014 വര്‍ഷങ്ങളില്‍ കെകെആര്‍ ഐപിഎല്‍ കിരീടം ചൂടിയത്.

ലഖ്നൗ ടീമിന്റെ നായകനായി ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിന്റെ നായകനായിരുന്ന രാഹുല്‍, പുതിയ സീസണിന് മുന്നോടിയായി ടീം വിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ഇഷാന്‍ കിഷന്‍, അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ് ലേലത്തിന് മുമ്പ് ലഖ്നൗ ടീമിലെത്തിക്കുന്ന താരങ്ങള്‍.

ലഖ്‌നൗ, അഹമ്മദാബാദ് എന്നിവയാണ് പുതുതായി ടൂര്‍ണമെന്റിലേക്കു വന്നിരിക്കുന്ന ടീമുകള്‍. ഇവര്‍ക്ക് ലേലത്തിന് മുന്നേ മൂന്ന് താരങ്ങളെ നേരിട്ട് ടീമിലേക്ക് എത്തിക്കാം. ആരൊയൊക്കെയാണ് ഇത്തരത്തില്‍ എത്തിക്കുന്നതെന്ന് ടീമുകള്‍ ഈ മാസം തന്നെ ബിസിസിഐയെ അറിയിക്കേണ്ടതുണ്ട്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍