ഹാര്‍ദ്ദിക്കും റാഷിദും ഗില്ലും കരാറിലായി; പ്രതിഫല കണക്ക് പുറത്ത്

ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. ഹാര്‍ദിക്കിനൊപ്പം അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയുമാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.

15 കോടി രൂപയ്ക്കാണ് ഹാര്‍ദ്ദിക്കിനെ അഹമ്മദാബാദ് കൂടെക്കൂട്ടിയത്. മുംബൈ ഇന്ത്യന്‍സ് 11 കോടിയാണ് ഹാര്‍ദിക്കിന് നല്‍കിയിരുന്നത്. സണ്‍റൈസേഴ്സ് ഹൈദാരാബാദ് താരമായിരുന്ന റാഷിദ് ഖാനെ 15 കോടിക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.

കെകെആര്‍ ഒഴിവാക്കിയ ശുഭ്മാന്‍ ഗില്ലിനെ ഏഴ് കോടി രൂപയ്ക്കാണ് അഹമ്മദാബാദ് ടീമിലെത്തിച്ചിരിക്കുന്നത്. കെകെആര്‍ 1.8 കോടി രൂപയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഗില്‍.

ഒരു പ്രധാന ബോളറെയും ഓപ്പണറെയും ഓള്‍റൗണ്ടറെയും സ്വന്തമാക്കിയപ്പോള്‍ 37 കോടി രൂപയാണ് അഹമ്മദാബാദിന് ചെലവായത്. ഇനി 15 താരങ്ങളെ ടീമിലെത്തിക്കാന്‍ 53 കോടിയാണ് അഹമ്മദാബാദിന്റെ കൈയിലുള്ളത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം