ഇയാള്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എന്നെങ്കിലും ഇത് അവസാനിക്കുമെന്നും തോന്നുന്നില്ല

ചില മനുഷ്യര്‍ക്ക് പ്രായം കൂടില്ല എന്ന് തോന്നും. ദിനേഷ് കാര്‍ത്തിക് അത്തരത്തിലൊരാളാണ്. ധോണിയ്ക്കുമുമ്പേ അരങ്ങേറ്റം കുറിച്ച താരമാണ് കാര്‍ത്തിക്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി. കാര്‍ത്തിക് ഇപ്പോഴും ഇന്ത്യന്‍ ടീമില്‍നിന്ന് വിരമിച്ചിട്ടില്ല. ഐ.പി.എല്ലിലെ മിന്നല്‍ പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ സെലക്ടര്‍മാരെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു!

രാജസ്ഥാന്‍ ഏകപക്ഷീയമായി ജയിക്കും എന്ന് കരുതിയ കളിയാണ് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ ആര്‍.സി.ബി ഫിനിഷ് ചെയ്തത്. ഒറ്റ ഓവര്‍ കൊണ്ടാണ് കാര്‍ത്തിക് കളിയുടെ ഗതി തിരിച്ചുവിട്ടത്. അതും ആധുനിക ക്രിക്കറ്റിലെ ഏറ്റവും നല്ല ബോളര്‍മാരിലൊരാളായ അശ്വിനെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചുകൊണ്ട്!

ഐ.പി.എല്‍ തുടങ്ങിയതിനുശേഷം ഒരേയൊരു മാച്ച് മാത്രമാണ് കാര്‍ത്തിക് മിസ് ചെയ്തിട്ടുള്ളത് എന്ന് ഹര്‍ഷ ഭോഗ്ലെ പറയുന്നുണ്ടായിരുന്നു. കാര്‍ത്തിക്കിനെ ഒരുതവണ പുറത്തിരുത്തിയ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെ പേര് വരെ മാറി! കാര്‍ത്തിക് ഇപ്പോഴും കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്നു!

ഇയാള്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നെങ്കിലും ഇത് അവസാനിക്കുമെന്ന തോന്നലും ഉണ്ടാവുന്നില്ല. കാര്‍ത്തിക്ക് ഉള്ളിടത്തോളം കാലം നമുക്കും പ്രായമാവുകയില്ല.
ഞങ്ങള്‍ക്ക് നിത്യയൗവ്വനം സമ്മാനിക്കുന്ന പ്രിയപ്പെട്ടവനേ, ഒരായിരം നന്ദി…!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്