ഐപിഎല്‍ 15ാം സീസണിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് ചെന്നൈയ്‌ക്കെതിരെ മികച്ച തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍35 റണ്‍സെന്ന നിലയിലാണ്.
ഋതുരാത് ഗെയ്ക്‌വാദ് (0), കോണ്‍വെ (3) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഉമേഷ് യാദവാണ് രണ്ട് പേരെയും പുറത്താക്കിയത്. 23 റണ്‍സുമായി റോബിന്‍ ഉത്തപ്പയും 6 റണ്‍സുമായി അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്സ് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
ചെന്നൈ സൂപ്പര്‍ കിങ്സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, മിച്ചെല്‍ സാന്റ്നര്‍, ആദം മില്‍നെ, തുഷാര്‍ ദേശ്പാണ്ഡെ.