ഐപിഎല്ലിലെ പുതിയ ടീമായ ലക്‌നൗവിനെ കെഎല്‍ രാഹുല്‍ നയിക്കും. രാഹുലിനൊപ്പം ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെയും ഇന്ത്യന്‍ യുവ സ്പിന്നിര്‍ രവി ബിഷ്‌ണോയിയെയുമാണ് ലക്‌നൗ സ്വന്തമാക്കിയിരിക്കുന്നത്.
15 കോടിയെറിഞ്ഞാണ് രാഹുലിനെ ലക്‌നൗ തങ്ങളുടെ നായകനാക്കിയിരിക്കുന്നത്. സ്‌റ്റോയിനിസിന് 11 കോടിയും രവി ബിഷ്‌ണോയിക്ക് നാല് കോടിയുമാണ് ടീമിലെ പ്രതിഫലം.
ഒരു പ്രധാന ഓപ്പണറെയും ബോളറെയും ഓള്‍റൗണ്ടറെയും സ്വന്തമാക്കിയപ്പോള്‍ 30 കോടി രൂപയാണ് ലക്‌നൗവിന് ചെലവായത്. ഇനി 15 താരങ്ങളെ ടീമിലെത്തിക്കാന്‍ 60 കോടിയാണ് ലക്‌നൗവിന്റെ കൈയിലുള്ളത്.
ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. ഹാര്‍ദിക്കിനൊപ്പം അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയുമാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.
15 കോടി രൂപയ്ക്കാണ് ഹാര്‍ദ്ദിക്കിനെ അഹമ്മദാബാദ് കൂടെക്കൂട്ടിയത്. മുംബൈ ഇന്ത്യന്‍സ് 11 കോടിയാണ് ഹാര്‍ദിക്കിന് നല്‍കിയിരുന്നത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് താരമായിരുന്ന റാഷിദ് ഖാനെ 15 കോടിക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.
Read more
കെകെആര്‍ ഒഴിവാക്കിയ ശുഭ്മാന്‍ ഗില്ലിനെ ഏഴ് കോടി രൂപയ്ക്കാണ് അഹമ്മദാബാദ് ടീമിലെത്തിച്ചിരിക്കുന്നത്. കെകെആര്‍ 1.8 കോടി രൂപയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഗില്‍.