Ipl

മെയ് മാസം ആയിക്കോട്ടെ, മുംബൈ നിങ്ങളെ ഞെട്ടിക്കും, കാത്തിരിക്കൂ..

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പതിവ് പോലെ പരാജയപ്പെട്ട് തുടങ്ങിയ മുംബൈ ഇന്ത്യന്‍സിനെ പിന്തുണയുമായി ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത. മെയ് മാസത്തില്‍ മുംബൈ തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘മെയ് മാസമൊക്കെ ആവുമ്പോഴേക്കും മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഏറ്റവും മാരകമായ കളി പുറത്തെടുക്കും. മുംബൈ ഈ പേരിലാണ് അറിയപ്പെടുന്നത്. ടൂര്‍ണമെന്റ് പുരോഗമിക്കവെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ മുംബൈ നമ്മളെ ആശ്ചര്യപ്പെടുത്തുന്നത് തുടരും.’

‘രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഇപ്പോള്‍ ഗംഭീര ഫോമിലാണ്. മറ്റു കളിക്കാര്‍ കൂടി ടീമില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും എല്ലാ ടീമുകളെയും നിഷ്പ്രഭരാക്കുന്ന തരത്തില്‍ മുന്നേറും’ ദീപ് ദാസ്ഗുപ്ത നിരീക്ഷിച്ചു.

ഞായറാഴ്ച വൈകീട്ട് നടന്ന മല്‍സരത്തില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് മുംബൈയെ പരാജയപ്പെടുത്തിയത്. നാലു വിക്കറ്റിനായിരുന്നു മുംബൈയുടെ പരാജയം.

ഏപ്രില്‍ രണ്ടിനു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത പോരാട്ടം. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയിലാണ് ഈ മല്‍സരം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്