Ipl

മികച്ച താരം നല്ല ക്യാപ്റ്റനാവണമെന്നില്ല; ജഡേജയ്‌ക്കെതിരെ കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍

രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. മികച്ച താരം നല്ല ക്യാപ്റ്റനാവണമെന്നില്ലെന്ന് രാജ്കുമാര്‍ ശര്‍മ തുറന്നടിച്ചു.

‘ലോകത്തിലെ മുന്‍നിര ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജയെന്നതില്‍ സംശയമില്ല. പക്ഷെ അദ്ദേഹം ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടില്ല. നായകനായുള്ള അനുഭവസമ്പത്തുമില്ല. അതുകൊണ്ടു തന്നെ ഇതു ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ചിലപ്പോള്‍ ഒരു മികച്ച ക്രിക്കറ്റര്‍ നല്ലൊരു ക്യാപ്റ്റനാവണമെന്നില്ല. മാത്രമല്ല നല്ലൊരു ക്യാപ്റ്റന്‍ മികച്ച താരമാവണമെന്നുമില്ല’ രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിഎസ്‌കെയുടെ നായകസ്ഥാമൊഴിയുന്നതായും പകരം ഈ ചുതല ജഡേജയ്ക്കു നല്‍കിയതായും ധോണി അറിയിച്ചത്. 12 സീസണുകളില്‍ ടീമിനെ നയിച്ചയാള്‍ കൂടിയാണ് അദ്ദേഹം. 2020ലൊഴികെ ബാക്കിയുള്ള മുഴുവന്‍ സീസണുകളിലും ടീം പ്ലേഓഫില്‍ കടക്കുകയും ചെയ്തിരുന്നു.

Latest Stories

'അൻവർ പറഞ്ഞത് പച്ചക്കള്ളം, രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചന'; നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു

"എല്ലാവരെയും പോലെ ഇതിൽ ഞാനും നിരാശനാണ്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആറ് മണിക്കൂര്‍ വൈകിയെത്തി നയന്‍താര! ഞങ്ങള്‍ എന്താ പൊട്ടന്മാരാണോ എന്ന് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍; വിമര്‍ശനം

അന്ന് ധോണിയെ തെറി പറഞ്ഞു, ഇന്ന് അയാളെ മിടുക്കൻ എന്ന് വാഴ്ത്തി; യു-ടേൺ അടിച്ച് യുവരാജിന്റെ പിതാവ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് വി ഡി സതീശൻ

എംഎൽഎ സ്ഥാനം രാജി വച്ച പിവി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; തീരുമാനം മമത ബാനർജിയുടെ നിർദേശ പ്രകാരം

'പി വി അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്ന‌മില്ല'; ഒരുതരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ

'മാനഹാനിക്ക് മാപ്പ്'; വി ഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശിയുടെ നിർദേശപ്രകാരം: പി വി അന്‍വര്‍

'ഈ സൈസ് പോരാ, ഇനിയും വലുതാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്..'; പൊതുവേദിയില്‍ നടിക്കെതിരെ അശ്ലീല പരാമര്‍ശം, സംവിധായകന് രൂക്ഷവിമര്‍ശനം