മെല്ലപ്പോക്ക് ബാറ്റിംഗിന്റേ പേരില്‍ കെകെആര്‍ ഒഴിവാക്കിയ ശുഭ്മാന്‍ ഗില്‍ എന്നാല്‍ പുതിയ സീസണില്‍ ആ ചീത്തപ്പേര് തിരുത്തുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നും പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രകടനത്തില്‍ വന്ന മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘സ്ട്രൈക്കറേറ്റ് ഉയര്‍ത്താന്‍ പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ പദ്ധതികളുടെ നടത്തിപ്പിലാണ് മാറ്റം വന്നതെന്നാണ് കരുതുന്നത്. ചില സമയങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിച്ചാല്‍ ഗ്യാപ് കണ്ടെത്താന്‍ പ്രയാസപ്പെടും. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നം ഇല്ല. ഗ്യാപ്പ് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.’
‘പന്തിനെ നന്നായി അടിച്ചു പറത്താനാണ് ശ്രമിക്കുന്നത്. വളരെ ശക്തിയായി പന്തിനെ അടിക്കുന്നു. എന്നാല്‍ കാണുമ്പോള്‍ പലര്‍ക്കും പലപ്പോഴും അങ്ങനെ തോന്നാറില്ല. എന്നാല്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്’ മത്സരശേഷം ഗില്‍ പറഞ്ഞു.
പഞ്ചാബ് കിംഗ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 59 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 96 റണ്‍സാണ് ഗില്‍ നേടിയത്. 162.71 ആണ് സ്ട്രൈക്കറേറ്റ്. ഈ സീസണില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 180 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഗില്‍ രണ്ടാം സ്ഥാനത്തുണ്ട്.