തമിഴ്നാട് പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സ്റ്റാര്‍ പേസര്‍ തങ്കരശു നടരാജന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗംഭീര പ്രകടനമാണ് നടരാജന് ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നുവരവ് അനായാസമാക്കിയത്. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താനും താരത്തിന് ഭാഗ്യം ലഭിച്ചു.
എന്നാല്‍ പരിക്ക് വില്ലനായെത്തിയതോടെ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് താരം. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തന്റെ പ്രകടനമികവുകൊണ്ട് വളര്‍ന്നുവന്ന നടരാജന് ഇനി ഇന്ത്യന്‍ ടീമിലേക്ക് എന്ന് തിരിച്ചെത്തുമെന്നത് ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസില്‍ കിടന്ന് കളിക്കുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരം ഈ ഐപിഎല്‍ സീസണ് കഴിയുമുറയക്ക് ലഭിക്കുമെന്ന് ഉറപ്പ്.
പരിശീലന സെഷനിലെ നടരാജന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനം ആരാധകരുടെ സംശയത്തിനുള്ള ഉത്തരമാണ്. പരിശീലക സെക്ഷനില്‍ നടരാജന് സ്റ്റംപ് എറിഞ്ഞൊടിക്കുന്ന വീഡിയോ സണ്‍റൈസേഴ്സ് ഹൈദരാബാദ് പങ്കുവെച്ചു. നിങ്ങളുടെ കാല്‍വിരലുകള്‍ അദ്ദേഹം തകര്‍ക്കുന്നില്ലെങ്കില്‍ സ്റ്റംപുകള്‍ എറിഞ്ഞൊടിക്കുമെന്ന കാപ്ഷനോടെയാണ് ഈ വീഡിയോ എസ്ആര്‍എച്ച് പങ്കുവെച്ചത്.
മെഗാ ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഹൈദരാബാദ് തങ്ങളുടെ ടീമിലേക്കു തിരികെ കൊണ്ടുവന്നത്. ഇതുവരെ 24 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയിട്ടുള്ളത്. 29ന് പൂനെയില്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സിനെതിരേയൈണ് ഹൈദരാബാദിന്റെ കന്നിയങ്കം.
When he isn't crushing your toes, he's breaking the stumps down! 🔥@Natarajan_91 #OrangeArmy #ReadyToRise #TATAIPL pic.twitter.com/6bpkrG3ilZ
— SunRisers Hyderabad (@SunRisers) March 20, 2022
Read more