അടിസ്ഥാന വിലയ്ക്ക് അയാളെ സ്വന്തമാക്കുമ്പോള്‍ ലഖ്‌നൗ പോലും വിചാരിച്ചു കാണില്ല ഇങ്ങനൊരു ട്വിസ്റ്റ്!

പത്തും പതിനാറും കോടികള്‍ മുടക്കി വാങ്ങിയ താരങ്ങള്‍ പലരും ലഭിച്ച തുകയുടെ മൂല്യം കളിക്കളത്തില്‍ കാണിക്കാതെ ഇരിക്കുമ്പോഴാണ് കരീബിയന്‍ താരം കൈല്‍ മേയേഴ്‌സ് എന്ന വമ്പനടിക്കാരന്‍ ഐപിഎല്‍ 2023 ല്‍ ശ്രദ്ധേയനാകുന്നത്.

വിന്‍ഡിസിന് വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ട മേയേഴ്‌സ് ഒരിക്കലും ഒരു 20-20 ഫോര്‍മാറ്റിന് പറ്റിയ താരം എന്ന് ആരും ചിന്തിച്ചില്ല. മാത്രമല്ല, സ്ഥിരതയില്ലാത്ത പ്രകടനം എന്നൊരു പേരുദോഷവും കൂടി പിന്നീട് എപ്പോഴോ ചാര്‍ത്തിക്കിട്ടി.

എന്നാല്‍, ബേസ് പ്രൈസായ വെറും 50 ലക്ഷത്തിന് LSG തന്നെ സ്വന്തമാക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചു കാണില്ല ഏത് ടീമിനും വെല്ലുവിളിയായി മാറാന്‍ സാധ്യതയുള്ള തുടര്‍മാനം 50’s അടിച്ചുകൂട്ടുന്ന ഒരു അരങ്ങേറ്റക്കാരന്‍ ആകുമെന്ന്. ഇപ്പോള്‍, IPL ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു അരങ്ങേറ്റക്കാരന്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ അടിച്ച് റെക്കോര്‍ഡ് ഇട്ടു. അതും അതികായന്മാരായ ഡല്‍ഹിക്കും ചെന്നൈക്കുമെതിരെ.

ഇനിയുള്ള കളികളില്‍ നിറം മങ്ങാതിരുന്നാല്‍ ഒരുപക്ഷെ ഈ വര്‍ഷത്തെ IPL എമെര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് പോലും സ്വന്തമാക്കാന്‍ Kyle Mayors നെ കൊണ്ട് കഴിയില്ലെന്ന് ആര് കണ്ടു.. Just remember the name ‘Kyle Mayors’..

എഴുത്ത്: റോജി ഇലന്തൂര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം