കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മുംബൈ ഇന്ത്യന്‍സിനായുള്ള തന്റെ അരങ്ങേറ്റ ഐപിഎല്‍ മത്സരത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും അവസാന ഓവറിലെ സമ്മര്‍ദ്ദം അനായാസമായും മികവോടെയും കൈകാര്യം ചെയ്തതിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ. ഈ ആദ്യകാല പ്രകടനം ഇടംകൈയന്‍ പേസറിന് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രെറ്റ് ലീ വിശ്വസിക്കുന്നു.
അവന്‍ സമ്മര്‍ദ്ദത്തെ മനോഹരമായി കൈകാര്യം ചെയ്തു. ആ അവസാന ഓവറില്‍ 4-5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഐപിഎല്ലിലെ തന്റെ ആദ്യ വിക്കറ്റ്. അഭിനന്ദനങ്ങള്‍. അവന്‍ ഡെജ്ജ് ഓവറുകളില്‍ പന്തെറിയുന്നതിന്റെ ആ അനുഭവം- ഇത് ഒരു പോസിറ്റീവ് ഒന്നാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് അവന്റെ ഗെയിമിനെ ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് കൊണ്ടുപോകും.
അവന്‍ ആ വൈഡ്-ലൈന്‍ യോര്‍ക്കര്‍ ചെയ്യാന്‍ ശ്രമിച്ചു. അവന്‍ അത് നന്നായി ചെയ്തു. തന്റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന ആളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണ്. ടീം മുഴുവനും അവനെ ആശ്രയിക്കുന്നവരും സമ്മര്‍ദ്ദത്തിലായിരുന്നു. അവന്‍ കുറ്റമറ്റ രീതിയില്‍ സ്വയം പരിശീലിച്ചു, നന്നായി സംസാരിച്ചു. അവന്റെ കളി മെച്ചപ്പെടുകയേ ഉള്ളൂ- ലീ പറഞ്ഞു.
കളിക്കളത്തില്‍ അച്ഛന്റെ മകനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഏറെനാളായി മുംബയ് ഇന്ത്യന്‍സ് സംഘത്തിനൊപ്പം ഉണ്ടെങ്കിലും ഈ സീസണിലാദ്യമായി കളിക്കളത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ച അര്‍ജുന്‍ സാഹചര്യങ്ങള്‍ മനസിലാക്കി കൃത്യമായ പ്‌ളാനിംഗോടെ പന്തെറിയാന്‍ കഴിയുന്ന ആളാണ് താനെന്ന് വെറും രണ്ട് മത്സരങ്ങളിലൂടെ തെളിയിച്ചു.