അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ പട്ടി കടിച്ചു; വീഡിയോ പങ്കുവെച്ച് ലഖ്‌നൗ ടീം

ചൊവ്വാഴ്ച ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള നിര്‍ണായക മത്സരത്തിന് ഒരുങ്ങുന്ന മുംബൈ ടീമിന് തിരിച്ചടി. ടീമിന്റെ യുവ പേസര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പട്ടി കടിച്ചു. തന്നെ പട്ടി കടിച്ചതായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഫ്രാഞ്ചൈസി അപ്ലോഡ് ചെയ്ത വീഡിയോയില്‍ അര്‍ജുന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

സുഹൃത്തുക്കളായ യുധ്വീര്‍ സിംഗ് ചരക്, മൊഹ്സിന്‍ ഖാന്‍ എന്നിവരുമായുള്ള കുശലാന്വേഷണങ്ങള്‍ക്കിടെയാണ്, ഒരു ദിവസം മുമ്പ് തന്റെ ഇടത് കൈയില്‍ പട്ടി കടിച്ചെന്നും മുറിവുണ്ടെന്നും താരം വെളിപ്പെടുത്തിയത്. ‘മുംബൈയില്‍ നിന്നെത്തിയ കൂട്ടുകാരന്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

കാര്യമായ പരിക്കുകളൊന്നുമില്ലെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അര്‍ജുന്‍ പറയുന്നത് വീഡിയോയില്‍ കാണാം. ലഖ്‌നോവിനെതിരെ അര്‍ജുന്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി മുംബൈ മൂന്നാമതും ഇത്രയും മത്സരങ്ങളില്‍നിന്ന് 13 പോയന്റുമായി ലഖ്‌നോ നാലാമതുമാണ്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ