ഐപിഎലില്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റസും തമ്മിലുള്ള മത്സരം ഏറെ സംഭവബഹുലമായിരുന്നു. മത്സരത്തിന് ശേഷം ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലിയും ലഖ്‌നൗ ടീം മെന്റര്‍ ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ വാക്കേറ്റവും എല്ലാം ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു.
പേസര്‍ നവീന്‍ ഉള്‍ ഹഖാണ് വഴക്കുകള്‍ക്ക് തുടക്കമിട്ടത്, ഗംഭീര്‍ വിഷയത്തില്‍ ഇടപെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഇപ്പോഴിതാ രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള ഈ വഴക്കിനിടെ അവര്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയെന്നതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മാന്യതവിട്ട് മോശം ഭാഷ പ്രയോഗിച്ച് കോഹ്‌ലി ഗംഭീറിനെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
”ബ്ലഡി എഫ്***, അയാള്‍ക്ക് എനിക്കൊരു യാത്രയയപ്പ് നല്‍കണം” എന്ന് കോഹ്‌ലി പറഞ്ഞതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദൃക്‌സാക്ഷിയാണ് ഇക്കാര്യം വിവരിച്ചത്. നിങ്ങള്‍ എന്താണ് ഈ പറയുന്നതെന്ന് ഗംഭീര്‍ കോഹ്‌ലിയോട് തിരിച്ച് ചോദിച്ചപ്പോള്‍ താങ്കളോട് ഒന്നും പറഞ്ഞില്ലല്ലോ എന്നും , എന്തിനാണ് ഇതില്‍ ഇടപെടുന്നതെന്നും കോഹ്‌ലി തിരികെ ചോദിച്ചതോടെ വഴക്ക് മറ്റൊരു തലത്തിലേക്ക് കടന്നു.
Read more
ഇതിന് മറുപടിയായി ഗംഭീര്‍ ”നീ എന്റെ താരങ്ങളെ മോശം പദങ്ങള്‍ കൊണ്ട് നേരിട്ടു എന്നും അങ്ങനെ ചെയ്യുന്നത് കുടുംബത്തെ അധിഷേപിക്കുന്നത് പോലെയാണെന്നും” പറഞ്ഞു. എന്തായാലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പോരിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. കോഹ്‌ലിയുടെ മാന്യതയുടെ കപടമുഖം അഴിഞ്ഞുവീണു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.