'ബ്ലഡി.. എഫ്***, അയാള്‍ക്ക് എനിക്കൊരു യാത്രയയപ്പ് നല്‍കണം'; കോഹ്‌ലിയുടെ മാന്യതയുടെ കപടമുഖം അഴിഞ്ഞുവീഴുന്നു, സത്യങ്ങള്‍ പുറത്ത്

ഐപിഎലില്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റസും തമ്മിലുള്ള മത്സരം ഏറെ സംഭവബഹുലമായിരുന്നു. മത്സരത്തിന് ശേഷം ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലിയും ലഖ്‌നൗ ടീം മെന്റര്‍ ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ വാക്കേറ്റവും എല്ലാം ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു.

പേസര്‍ നവീന്‍ ഉള്‍ ഹഖാണ് വഴക്കുകള്‍ക്ക് തുടക്കമിട്ടത്, ഗംഭീര്‍ വിഷയത്തില്‍ ഇടപെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഇപ്പോഴിതാ രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള ഈ വഴക്കിനിടെ അവര്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയെന്നതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മാന്യതവിട്ട് മോശം ഭാഷ പ്രയോഗിച്ച് കോഹ്‌ലി ഗംഭീറിനെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

”ബ്ലഡി എഫ്***, അയാള്‍ക്ക് എനിക്കൊരു യാത്രയയപ്പ് നല്‍കണം” എന്ന് കോഹ്‌ലി പറഞ്ഞതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദൃക്‌സാക്ഷിയാണ് ഇക്കാര്യം വിവരിച്ചത്. നിങ്ങള്‍ എന്താണ് ഈ പറയുന്നതെന്ന് ഗംഭീര്‍ കോഹ്‌ലിയോട് തിരിച്ച് ചോദിച്ചപ്പോള്‍ താങ്കളോട് ഒന്നും പറഞ്ഞില്ലല്ലോ എന്നും , എന്തിനാണ് ഇതില്‍ ഇടപെടുന്നതെന്നും കോഹ്‌ലി തിരികെ ചോദിച്ചതോടെ വഴക്ക് മറ്റൊരു തലത്തിലേക്ക് കടന്നു.

ഇതിന് മറുപടിയായി ഗംഭീര്‍ ”നീ എന്റെ താരങ്ങളെ മോശം പദങ്ങള്‍ കൊണ്ട് നേരിട്ടു എന്നും അങ്ങനെ ചെയ്യുന്നത് കുടുംബത്തെ അധിഷേപിക്കുന്നത് പോലെയാണെന്നും” പറഞ്ഞു. എന്തായാലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പോരിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. കോഹ്‌ലിയുടെ മാന്യതയുടെ കപടമുഖം അഴിഞ്ഞുവീണു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം