ഈ പ്രായത്തിലും അയാളെയിട്ട് പണിയെടുപ്പിക്കുകയാണ്; ധോണി ഷോയില്‍ ശ്വാസമെടുത്ത് ചെന്നൈ

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സിന്റെ വിജയല ലക്ഷ്യം മുന്നോട്ടുവെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് തട്ടിക്കൂട്ടിയത്.

അവസാന ഓവറുകളില്‍ കത്തിക്കയറിയ എംഎസ് ധോണിയാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ധോണി 9 ബോളില്‍ രണ്ട് കൂറ്റന്‍ സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 20 റണ്‍സെടുത്തു. 12 ബോളില്‍ മൂന്ന് സിക്‌സിന്റെ അകമ്പടിയില്‍ 25 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ഋതുരാജ് 18 ബോളില്‍ 14, കോണ്‍വെ 13 ബോളില്‍ 10, രഹാനെ 20 ബോളില്‍ 21, മൊയീന്‍ അലി 12 ബോളില്‍ 7, അമ്പാട്ടി റായിഡു 17 ബോളില്‍ 23, ജഡേജ 16 ബോളില്‍ 21 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Read more

ഡല്‍ഹിയ്ക്കായി മിച്ചെല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ രണ്ടും ഖലില്‍ അഹമ്മദ്, ലളിത് യാഥവ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.