വാര്‍ണര്‍ക്ക് റണ്‍ എ ബോള്‍ മൂവ്‌മെന്‍റല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല

അക്‌സര്‍ രണ്ട് റണ്‍സെടുത്തു നില്‍ക്കുന്ന സമയം വാര്‍ണര്‍ 47 റണ്‍സെങ്ങാനുമെടുത്ത് സെറ്റിലായിരുന്നു. മത്സരം ഡെത്ത് ഓവറുകളിലേക്ക് നീങ്ങുന്ന സമയം. അക്‌സര്‍ പുറത്താകുമ്പോള്‍ 24 പന്തില്‍ 54 റണ്‍സ് കുറിക്കുമ്പോള്‍ വാര്‍ണറിന് ടോട്ടല്‍ സ്‌കോര്‍ 51 റണ്‍സില്‍ എത്തിക്കാനേ സാധിക്കുന്നുള്ളൂ..

പോട്ടെ, അക്‌സര്‍ പോയിട്ട് ആക്‌സിലെറേറ്റ് ചെയ്യുമെന്ന് കരുതി. എവിടെ, ആക്‌സിലെറേഷന്‍ പോയിട്ട് നേരാവണ്ണം വെലോസിറ്റി കോണ്‍സ്റ്റന്റാക്കാന്‍ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. വാര്‍ണറിനെക്കൊണ്ട് ഈ റണ്‍ എ ബോള്‍ മൂവ്‌മെന്റെല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ല. അങ്ങനെ ഏതേലും മത്സരത്തില്‍ ചെയ്യാനായാല്‍ ആ ടീമുകളുടെ വിധി.

ഒന്നുകില്‍ വാര്‍ണറിനെ പൂര്‍ണമായും ഒഴിവാക്കി റിലീ റൂസ്സോയെ പരിഗണിക്കുക, അതിന് സാധിക്കുന്നില്ലെങ്കില്‍ ഇന്‍ഫോം ബാറ്ററായ അക്‌സറിന് കുറച്ചൂടെ പന്തുകള്‍ കിട്ടുന്ന രീതിയില്‍ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുക.

ഇതിനു രണ്ടിനും നിങ്ങള്‍ തയ്യാറാവുന്നില്ലെങ്കില്‍ ബോളിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ വിശ്വസിച്ച് കിട്ടിയാല്‍ കിട്ടി എന്ന രീതിയില്‍ പോകാം ത്രൂ ഔട് ദി ടൂര്‍ണമെന്റ്, വേറെ ടീമുകള്‍ അത്ഭുതങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കില്‍ അടിവാരത്ത് സ്ഥാനമുറപ്പിക്കുകയും ചെയ്യാം.

എഴുത്ത്: മുഹമ്മദ് അലി ഷിഹാബ്

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി