ഒരോ ടീമിനും ഗുണപാഠമാണ് ഇന്നലത്തെ മുംബൈ ഡല്‍ഹി മത്സരം. 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തില്‍ 165 റണ്‍സ് നേടിയ ഡല്‍ഹി 19.3 ഓവറില്‍ 173 ന് ഓള്‍ഔട്ടായി. നിര്‍ണായകമാകേണ്ട ഈ രണ്ടോവറില്‍ 10 റണ്‍സ് നേടിയിരുന്നെങ്കില്‍ പോലും ഡല്‍ഹി കളി ജയിക്കുമായിരുന്നു എന്നാണ് അവസാന കണക്കുകള്‍ പറയുന്നത്.
പത്തൊമ്പതാം ഓവറില്‍ നാലു വിക്കറ്റാണ് വലിച്ചെറിഞ്ഞത്. ഇരുപതാം ഓവറിലെ 3 ബോള്‍ അവശേഷിക്കെ ഡല്‍ഹി ഓള്‍ഔട്ടാകുന്നു. ആ മൂന്നു ബോള്‍ കളിക്കാന്‍ പറ്റാതിരുന്നതിന്റെ വിലയാണ് ഡല്‍ഹി നേരിട്ട പരാജയം. വാര്‍ണര്‍ താന്‍ കളിച്ചുവന്ന സെന്‍സിബിള്‍ ക്രിക്കറ്റ് തുടര്‍ന്നും കളിച്ചിരുന്നെങ്കില്‍ ഡല്‍ഹി നേരിട്ട പരാജയം ഒഴിവാക്കാമായിരുന്നു.
അതായത് ക്രിക്കറ്റില്‍ ക്രീസില്‍ എങ്ങിനെയും നിലയുറപ്പിച്ചു നില്ക്കുന്നവനാണു രാജാവ് .
മുംബൈ ഇന്ത്യന്‍സിനു മികച്ച തുടക്കമാണ് രോഹിത് കിഷന്‍ സഖ്യം നല്‍കിയത്. പിന്നീട് വന്ന തിലക് വര്‍മ്മയും രോഹിത് ശര്‍മയും മികച്ച ബാറ്റിംഗ് ശരാശരിയില്‍ മുന്നേറ്റം തുടരുന്ന ഘട്ടത്തിലാണ് മുകേഷ് കുമാറിന്റെ പതിനാറാം ഓവറില്‍ 16 റണ്‍സ് അടിച്ചുകൂട്ടിയ തിലക് വര്‍മ്മയുടെ ഔട്ട് പിന്നീട് വേണ്ടത് 26 ബോളില്‍ 34 റണ്‍സ് മാത്രം.
അവിടെ തുടങ്ങുന്നു മുംബൈ ഇന്നിംഗ്‌സിലെ ട്രാജഡി. അതേ ഓവറില്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്ത്.
അടുത്ത ഓവറില്‍ രോഹിത് ശര്‍മയും പുറത്ത്. അവസാന രണ്ടോവറില്‍ 20 റണ്‍സ് വിജയലക്ഷ്യം ടിം ഡേവിഡ് കാമറൂണ്‍ ഗ്രീന്‍ സഖ്യം ആ ഓവറില്‍ നിര്‍ണായകമായ 15 റണ്‍സ് നടുന്നു.
ലാസ്റ്റ് ഓവറില്‍ വേണ്ട 5 റണ്‍സിനാണ് മുംബൈ ഏറ്റവും കഷ്ടപ്പെട്ടത്.ലാസ്റ്റ് ബോളില്‍ ജയിക്കാന്‍ 2 റണ്‍സ്. ഫീല്‍ഡര്‍ റോംഗ് എന്‍ഡിലേക്ക് ഉയര്‍ത്തി ബോള്‍ എറിഞ്ഞതോടെ സൂപ്പര്‍ ഓവര്‍ സാദ്ധ്യതയും ഇല്ലാതായി. മികച്ച കളി പുറത്തെടുത്ത മുംബൈ അവസാനം ഭാഗ്യത്തിന്റെ ചിറകിലേറി ആദ്യവിജയം സ്വന്തമാക്കിപോയന്റ് പട്ടികയില്‍ പേരുചേര്‍ത്ത് ഒരു പടി ഉയര്‍ന്ന് എട്ടാം സ്ഥാനത്ത് എത്തി.
കഴിഞ്ഞ ദിവസം നടന്ന ബാംഗ്ലൂര്‍ ലക്‌നൗ മത്സരം പോലെ അവസാന ബോള്‍ വരെ ആവേശം അലതല്ലിയ മത്സരം ഭാഗ്യനിര്‍ഭാഗ്യത്തിന്റെ കളിയായി മാറിയപ്പോള്‍ ഡെല്‍ഹി പോയിന്റ് ടേബിളില്‍ ഇടം നേടാന്‍ കഴിയാതെ പത്താം സ്ഥാനത്ത് നിലനിന്നു. ഡല്‍ഹി ഡക്കൗട്ടില്‍ റിക്കി പോണ്ടിംഗ്, ഗാംഗുലി, വാട്‌സണ്‍ തുടങ്ങിയ ലെജന്‍ഡ്‌സ് തലകുനിച്ചു നിന്നു.
എഴുത്ത്: മുരളി മേലേട്ട്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍