ഐപിഎലില്‍ ഇന്ന് നടക്കാനിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) പഞ്ചാബ് കിംഗ്സും (പിബികെഎസ്) തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് ആശങ്ക സൃഷ്ടിച്ച് മോക്ക ചുഴലിക്കാറ്റ്. കൊല്‍ക്കത്തയിലെ ഐതിഹാസികമായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം കാലാവസ്ഥ പ്രവചനം അനുസരിച്ച് മഴ എടുത്തേക്കും.
പശ്ചിമ ബംഗാളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറയിപ്പാണ് മോക്ക ചുഴലിക്കാറ്റ്. ചുഴലിക്കാറ്റ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും അത് തീവ്രമായി ചുഴലിക്കാറ്റായി മാറുകയും ചെയ്യും.
ഏഴും എട്ടും സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സിനും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനും ഇന്നത്തെ മത്സരം ഏരെ നിര്‍ണായകമാണ്. 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വീതം ജയവും തോല്‍വിയുമടക്കം 10 പോയിന്റാണ് പഞ്ചാബിനുള്ളത്. കെകെആറിനാകട്ടെ ൃനാലു ജയവും ആറു തോല്‍വികളുമടക്കം എട്ടു പോയിന്റാണ് ഉള്ളത്.
ഇന്നു കൊല്‍ക്കത്തയെ അവരുടെ മൈതാനത്തു പരാജയപ്പെടുത്താനായാല്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബിന് ഒറ്റയടിക്കു 12 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്കു കയറാം. കാരണം മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ള എല്ലാ ടീമുകള്‍ക്കും 10 പോയിന്റ് വീതമാണുള്ളത്.