ചെപ്പോക്ക് ഹോം ഗ്രൗണ്ട് എന്നൊന്നും പറഞ്ഞ് ഇങ്ങോട്ടേക്ക് വരേണ്ട, ഇത് ജനുസ്സ് വേറെയാ

ഇന്നലെ LSGയെ CSK ചെപ്പോക്കില്‍ പരാജയപ്പെടുത്തിയത് മുതല്‍ LSG മെന്റര്‍ ആയ ഗൗതം ഗംഭീറിന്റെ ഫോട്ടോ പരിഹാസരീതിയില്‍ പലരും സോഷ്യല്‍മീഡിയയില്‍ ഇടുന്നത് കണ്ടു. 2007 T20 വേള്‍ഡ്കപ്പ്, 2011 ODI വേള്‍ഡ്കപ്പ് ചാമ്പ്യന്‍സ് ട്രോഫി ഇതൊക്കെ നേടാന്‍ കൂടുതല്‍ കഷ്ട്ടപെട്ടത് ആരെന്ന് ഒന്ന് ശ്രദ്ധിച്ചാല്‍ മതി തത്കാലത്തേക്ക് നിങ്ങളുടെ അതിരുവിട്ട സന്തോഷത്തിന് അല്പം ആശ്വാസം ലഭിക്കും.(ക്രഡിറ്റ് പലരും അടിച്ചെടുത്തു അത് വേറെ കാര്യം )

2012ല്‍ ഒരു ആവറേജ് ടീമിനെ വെച്ച് തറവാട് തട്ടകത്തില്‍ ഇന്നീ പറഞ്ഞു നടക്കുന്ന ചെപ്പോക്കില്‍ ശക്തരില്‍ ശക്തരായ CSKയെ 190+ സ്‌കോര്‍ ചെയ്‌സ് ചെയ്ത് തോല്‍പ്പിച്ച് ഗംഭീര്‍ കപ്പ് തൂക്കിയിട്ടുണ്ട്.

ഗംഭീര്‍ എന്ന ക്യാപ്റ്റിന്‍ എന്നൊക്കെ CSK എതിരെ കളിച്ചിട്ടുണ്ടോ അന്നൊക്കെ ഈ കൂളിനെ നല്ല രീതിയില്‍ തലവേദന സൃഷിടിച്ചിട്ടുണ്ട്. അത് എല്ലാവര്ക്കും അറിയുന്ന കാര്യവുമാണ്.

അതൊക്കെ കൂള്‍ ആരാധകരുടെ മനസ്സില്‍ ഇന്നും ഉണങ്ങാതെ കിടപ്പുണ്ട് എന്നതിന്റെ വലിയ ഉദാഹരമാണ് അവസരം കിട്ടുന്ന സമയത് ഗൗതിയെ താറടിച്ചു കാണിക്കുന്നത്. അപ്പോള്‍ ചെപ്പോക്ക് ഹോം ഗ്രൗണ്ട് എന്നൊന്നും പറഞ്ഞ് ഇങ്ങോട്ടേക്ക് വരേണ്ട ഇത് ജനുസ്സ് വേറെയാ..

എഴുത്ത്: കണ്ണന്‍ ടി.എന്‍

കടപ്പാട്: മലയാളം ക്രിക്കറ്റ് സോണ്‍

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ