രാജസ്ഥാന്‍ പഞ്ചാബ് ഇന്നിതാ ബാംഗ്ലൂരും.. അവര്‍ രണ്ടും കല്‍പ്പിച്ചാണ് മുന്നോട്ടുനീങ്ങുന്നത് കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ക്ക് ഇന്നവര്‍ മറുപടി ചോദിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരു സേനാനായകനെ പോലെ അവന്‍ മുംബൈ മധ്യനിരയുടെ കാവല്‍ക്കാരനായി ബാറ്റ് ചലിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..
അതെ സൂര്യകുമാര്‍ യാദവ്.. ലോകത്തിലെ ഏറ്റവും മികച്ച ടി 20 താരമെന്ന് ആവേശത്തോടെ തന്നെ പറയാം. ഇന്നലെയും കണ്ടു ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും അയാള്‍ പറത്തിയ സിക്‌സറുകള്‍. മുംബൈ ഇന്ത്യന്‍സ് അവര്‍ ഇപ്പോള്‍ പ്രതികാരം ചെയ്തു കൊണ്ടിരിക്കുകയാണ് അതിന്റെ ഏറ്റവും ഒടുവിലത്തെ കാഴ്ചയാണ് ഇന്നലെയും കാണുവാന്‍ കഴിഞ്ഞതും.
ഐപിഎല്ലിലെ അഞ്ചാം മത്സരം അതും ആര്‍സിബിയുടെ ചിന്നസ്വാമിയില്‍ അന്ന് മുംബൈ ഉയര്‍ത്തിയ 171 റണ്‍സ് 16.2 ഓവറില്‍ മറികടന്നായിരുന്നു റോയല്‍സിന്റെ മറുപടി. എന്നാല്‍ അന്ന് അവര്‍ ചിന്തിച്ചു കാണില്ല ഇതിലും വലിയ മറുപടി മുംബൈ തിരിച്ചുതരുമെന്ന്..
അത് ഇന്നലെ ഉണ്ടായി അതും 16.3 ഓവറില്‍ 200 റണ്‍സ് ചെയ്‌സ് ചെയ്യ്ത്. അവര്‍ തരുന്നത് വലിയ സൂചനയാണ്.. ഭയക്കണം അവരെ. കാരണം അവര്‍ മൈറ്റി മുംബൈ ഇന്ത്യന്‍സ് ആണ്..
എഴുത്ത്: വിനീത് വി.എം