എന്‍റെ ബോളില്‍ സിക്‌സടിക്കുന്നോ.. പാടില്ല.., കെകെആര്‍ താരത്തിനോട് കയര്‍ത്ത് ഹാര്‍ദ്ദിക്, വെറുപ്പിക്കല്‍ തുടര്‍ന്ന് ഗുജറാത്ത് നായകന്‍

ശനിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെവിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റഹ്‌മാനുള്ള ഗുര്‍ബാസുമായി കയര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. 21 കാരനായ അഫ്ഗാനി ക്രിക്കറ്റ് താരം ഗുര്‍ബാസ് ഹാര്‍ദിക്കിനെ കൂറ്റന്‍ സിക്സറിന് പറത്തിയതിന് പിന്നാലെയായിരുന്നു ഇത്.

കെകെആറിന്റെ ഇന്നിംഗ്സിന്റെ 13-ാം ഓവറിലാണ് സംഭവം. ഹാര്‍ദ്ദിക് എറിഞ്ഞ ആദ്യ ബോളില്‍ ഗുര്‍ബാസ് സിക്‌സടിച്ചു. പിന്നാലെ ഹാര്‍ദിക് ഗുര്‍ബാസിനോട് എന്തോ പറഞ്ഞു. ശേഷം ഗുര്‍ബാസും ഹാര്‍ദ്ദിക്കിനോട് സംസാരിച്ചു. സംഭാഷണത്തിനിടയില്‍ ഗുര്‍ബാസിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക് ദേഷ്യത്തിലായിരുന്നു.

അടുത്ത ഡെലിവറി ബൗള്‍ ചെയ്യാന്‍ റെഡിയാകുന്ന ഹാര്‍ദിക് ഗുര്‍ബാസിന്റെ വാക്കുകളില്‍ ഒട്ടും തൃപ്തനാകാതെ കോപാകുലനായ സ്വരത്തില്‍ ബാറ്ററോട് എന്തോ പറയുന്നത് വീഡിയോയിയില്‍ കാണാം. സംഭവിത്തില്‍ ഇടപെട്ട അമ്പയര്‍ ജിടി നായകന് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം.

മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഏഴു വിക്കറ്റിനാണു ഗുജറാത്തിന്റെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് മറികടന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ