ഗംഭീര തിരിച്ചുവരവ്, കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനാകാതെ പരാജയപ്പെടുന്നു. ഇന്നലെ സീസണിലേ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ 257 റണ്‍സ് കണ്ടെത്തി ലക്‌നൗ സൂപ്പര്‍ ജയന്റ് എന്ന അവരുടെ പേര് അന്വര്‍ഥമാക്കി.
10 വര്‍ഷം മുമ്പ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രിസ് ഗെയ്ല്‍ നിറഞ്ഞാടിയപ്പോള്‍ ജനിച്ച ഐപിഎല്ലിന്റെ സര്‍വ്വകാല റെക്കോര്‍ഡായ 263 റണ്‍സ് പഴങ്കഥയാകുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയിരുന്നു. കടലാസിലെങ്കിലും ടൂര്‍ണമെന്റിലേ മികച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിംഗ്‌സ്, മോശമല്ലാത്ത ബൗളിംഗ് നിരയും. പോരാട്ടതിന് അവരുടെ തട്ടകമായ മൊഹാലിയിലാണ്
ലക്‌നൗ സൂപ്പര്‍ ജെയന്റിന് ഇത്രയും വലിയ സ്‌കോര്‍ നേടാനായത്.
വിമര്‍ശകരുടെ നാവടപ്പിച്ചു ഇന്നലെ കെഎല്‍രാഹുല്‍ ഭാഗ്യത്തിന്റെ ചിറകിലേറി ആദ്യ ഓവറില്‍ ഒരു റണ്‍സ് കണ്ടെത്തി. അതോടെ എല്ലാം മാറിമറിഞ്ഞു. രാഹുല്‍ മടങ്ങിയതോടെ വാളെടുത്തവര്‍ മുഴുവന്‍ വെളിച്ചപ്പാടായി എന്ന അവസ്ഥ. വമ്പന്‍ ബൗണ്ടറികളുള്ള മൊഹാലിയില്‍ നിസാരമായാണ് ലക്‌നൗ സിക്‌സറുകള്‍ നേടി ഒപ്പം ഫോറുകളും.
മടങ്ങിവന്ന ക്യാപ്റ്റന്‍ ശിഖര്‍ധവാന്‍ എല്ലാം കൈവിട്ട അവസ്ഥയില്‍ വെറും കാഴ്ചക്കാരനായി മാറി.
258 എന്ന ബാലികേറാമലയിലേക്കുള്ള പ്രയാണത്തില്‍ പഞ്ചാബ് ഒരു ബോള്‍ ശേഷിക്കെ 201 റണ്‍സിന് ഓള്‍ഔട്ടായി. ഒരു കളിയില്‍ പിറന്ന ആകെ സ്‌കോര്‍ 458 റണ്‍സ്. ഇതോടെ ചെന്നൈ ഗുജറാത്ത് ടീമുകളെ മറികടന്ന്, ലക്‌നൗ പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി.
ടീമിനെ എങ്ങിനെ നയിച്ചാലും ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്ന ക്യാപ്റ്റനാണ് കെഎല്‍ രാഹുല്‍.
രാഹുലിന്റെ അടുത്തകാലത്തുള്ള ബാറ്റിംഗ് ശൈലിയാണ് അതിനുകാരണം. രാഹുല്‍ എത്രവേഗം മടങ്ങുന്നോ അത്രയും അതു ടീമിനു ഗുണകരമാണെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ഇത്രയും ഹേറ്റേഴ്‌സിന്റെ വിമര്‍ശന ശരങ്ങള്‍ക്കിടയിലൂടെ രാഹുല്‍ തന്റെ ടീമിനേ പ്ലേഓഫിലേക്ക് നയിക്കുന്നു എന്നതാണ് പ്രധാനം..
എഴുത്ത്: മുരളി മേലേട്ട്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍