ഇയാളുടെ കാര്യം ആലോചിക്കുമ്പോള്‍ സങ്കടവും സന്തോഷവും, ഒന്നും അല്ലാതെ ആവുമായിരുന്ന കരിയര്‍ മറ്റൊരു തലത്തിലേക്ക്

ഇയാളുടെ കാര്യം ആലോചിക്കുമ്പോള്‍ സങ്കടവും സന്തോഷവും ആണ്. ഏതൊക്കെയോ തരത്തിലേക്ക് സെലക്ടേര്‍സിനെ തൃപ്തിപെടുത്തുകയും 2019 ലോകകപ്പ് സ്‌ക്വാഡിലേക്ക് അമ്പാട്ടി റായ്ഡുന് മുകളില്‍ പ്രകടനം കാഴ്ചവയ്ക്കുമെന്ന് സെലക്ടര്‍മാരെ ചിന്തിപ്പിക്കുകയും ചെയ്തിട്ടു അവസാനം വേള്‍ഡ്കപ്പില്‍ അമ്പേ പരാജയം ആയി പോയ പ്ലേയര്‍.

പിന്നീട് കുറെ കാലം സൈഡ് ആയെങ്കിലും ഐപിഎലില്‍ അയാള്‍ തിരഞ്ഞെടുക്കപ്പെട്ട് കൊണ്ടേയിരുന്നു. ഇടക്ക് ചില കാമിയോകള്‍ പേരിന് ഉണ്ടായത് ഒഴിച്ച് നിര്‍ത്തിയാല്‍ പറയാന്‍ മാത്രം ഒന്നും ഇല്ലാത്ത IPL കരിയര്‍.

എന്നിട്ടും ഗുജറാത്ത് ടീമില്‍ നില നിര്‍ത്തുന്നു. പ്ലേയിംഗ് 11 ല്‍ തന്നെ സ്ഥാനം ഉറപ്പിക്കുന്നു. ആ വിശ്വാസം അക്ഷരാര്‍ത്ഥത്തില്‍ കാത്ത് സൂക്ഷിക്കുന്ന പ്രകടനങ്ങള്‍ തന്നെയാണ് വിജയ് ശങ്കറില്‍ നിന്നും ഉണ്ടാകുന്നത്.

നിരന്തരം ഇതേ ഫോം നിലനിര്‍ത്താന്‍ സാധിക്കട്ടെ. ഒന്നും അല്ലാതെ ആവുമായിരുന്ന കരിയര്‍ മറ്റൊരു തലത്തിലേക്ക് പോകട്ടെ.happy for you Vijay Shankar

എഴുത്ത്: മുഹമ്മദ് തന്‍സീ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍