സഞ്ജു ഇന്ത്യയ്ക്കായി കളിക്കുന്നില്ല എന്നത് വിശ്വസിക്കാനാവുന്നില്ല, ഇതു പോലെ കളിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ അധികമില്ല; പരിതപിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍

സഞ്ജു സാംസണ്‍ നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കായി കളിക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഇയോന്‍ മോര്‍ഗന്‍ പറഞ്ഞു. ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് മോര്‍ഗന്റെ പ്രതികരണം. സഞ്ജു ഇന്ത്യയ്ക്കായി അധികം മത്സരങ്ങള്‍ കളിക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ആദില്‍ റഷീദിനോട് ഇതുപോലുള്ള ഷോട്ടുകള്‍ കളിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ അധികമില്ലെന്നും മോര്‍ഗന്‍ പറഞ്ഞു.

ഇത്രയും അനായസമായി കളിക്കുന്നയാള്‍ കൂടുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സഞ്ജു ബാക്ക്ഫൂട്ട് ഷോട്ടുകളില്‍ സൃഷ്ടിക്കുന്ന ശക്തി വിശ്വസിക്കാനാകുന്നില്ല. ആദില്‍ റഷീദിനോട് ഇതുപോലുള്ള ഷോട്ടുകള്‍ കളിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ അധികമില്ല. ഡിഫന്‍ഡ് ചെയ്യണോ ആക്രമിക്കണോ എന്ന് ഒരു ബാറ്റര്‍ക്ക് തീരുമാനിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഒരു ബോളറാണ് അദ്ദേഹം- മോര്‍ഗന്‍ പറഞ്ഞു.

സഞ്ജു എല്ലാ ഐപിഎല്‍ സീസണും ഇതുപോലെയാണ് തുങ്ങുന്നത്. ഇത് മുമ്പും കണ്ടിട്ടുണ്ട്. എന്നാല്‍ പ്രകടനം വരും മത്സരങ്ങളിലും സഞ്ജു തുടരുമോ എന്നാണ് അറിയേണ്ടതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു. സീസണിലെ ആദ്യ മത്സരങ്ങളില്‍ മികച്ച സ്‌കോര്‍ നേടുന്ന സഞ്ജു സീസണ്‍ പുരോഗമിക്കുമ്പോള്‍ പിന്നോട്ടു പോകുന്ന അവസ്ഥയാണ് മുന്‍ സീസണുകളിലായി കണ്ടുവരുന്നത്.

ഐപിഎല്‍ 16ാം സീസണിലെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് സഞ്ജു സംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടാനായത്.

സഞ്ജു, ബട്ട്ലര്‍, യശസ്വി എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തിലാണ് രാജസ്ഥാന്‍ 203 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 32 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ബട്ട്‌ലര്‍ 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 54 റണ്‍സും ജയ്സ്വാള്‍ 37 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 54 റണ്‍സെടുത്തു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍