'അയാള്‍ ഇങ്ങനെ ഭയമേതുമില്ലാതെ ക്രീസില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്ത് എറിയുവാന്‍ എനിക്ക് ഭയമാണ്'

സനല്‍ കുമാര്‍ പത്മനാഭന്‍

രജനി -മമ്മൂട്ടി ടീമിന്റെ ദളപതി സിനിമയുടെ ഷൂട്ടിനിടയില്‍ സംഭവിച്ചെന്നു പറയപ്പെടുന്നൊരു കഥയുണ്ട്. ഒന്ന് രണ്ട് വട്ടം റീ ടേക്ക് എടുത്തിട്ടും മമ്മൂട്ടിയുമായുള്ളൊരു കോമ്പിനേഷന്‍ സീനില്‍ താന്‍ ഉദ്ദേശിച്ച ഭാവങ്ങള്‍ മുഖത്ത് വരുത്തുവാന്‍ പരാജയപ്പെടുന്ന രജനിയോട് മണി രത്‌നം, ‘ എന്ത് പറ്റി’ യെന്നു ചോദിച്ചപ്പോള്‍ ‘ അയാള്‍ ( മമ്മൂട്ടി ) ദേഷ്യപ്പെടുമ്പോള്‍ അഭിനയമാണെങ്കില്‍ പോലും എനിക്ക് അയാളുടെ മുഖത്തേക്ക് നോക്കുവാന്‍ ഭയം തോന്നുന്നു ‘ എന്ന രജനിയുടെ മറുപടി!

പണ്ടെങ്ങോ കേട്ട ഈ കഥയിലെ മമ്മൂട്ടിയെ ഓര്‍മ്മപ്പെടുത്തി കൊണ്ടു ക്രീസില്‍ ഒരു ഏഴാം നമ്പര്‍ ജെഴ്സി അണിഞ്ഞ ബാറ്‌സ്മാന്‍ ‘ആറു ബോളില്‍ 21 റണ്‍സ് ‘ എന്ന ആരിലും ഭീതി പടര്‍ത്തുന്ന പടുകൂറ്റന്‍ ലക്ഷ്യത്തിനു മുന്നിലും കുലുങ്ങാതെ തന്റെ സ്ഥായീഭാവത്തില്‍ ‘ കൂള്‍ ആയി ‘ ബോറരെ നേരിടുവാനായി നില്‍ക്കുകയാണ്..

കഥയില്‍ മമ്മൂട്ടിയുടെ എതിരെ നില്‍ക്കുന്ന രജനിയുടെ സ്‌പോട്ടില്‍ , അയാള്‍ക്കെതിരെ പന്തെറിയുവാനായി തന്റെ ആദ്യ സ്‌പെല്ലില്‍ രണ്ട് ഓവറില്‍ വെറും 13 റണ്‍സ് നല്‍കി എതിരാളിയുടെ ഓപ്പണിങ് സ്റ്റാര്‍ ബാറ്‌സ്മാന്‍ ഋതുരാജ് ഗെയ്ക് വാദിന്റെ വിക്കറ്റും കരസ്ഥമാക്കി താരപരിവേഷത്തോടെ നില്കുന്ന സന്ദീപ് ശര്‍മ്മ റണ്ണപ്പെടുക്കുകയാണ്.

അയാള്‍ക്കെതിരെ ഷോര്‍ട് പിച്ചിന് ശ്രമിച്ച ആദ്യ പന്ത് ഓഫ് സ്റ്റമ്പിന് വളരെ പുറത്തായി പിച് ചെയ്തു വൈഡ് ആയി രൂപപ്പെടുകയാണ്. തെറ്റ് തിരുത്തി ലെഗ് സൈഡില്‍ എറിഞ്ഞ അടുത്ത പന്തും വൈഡ് ആയി പരിണമിക്കുകയാണ്..

യോര്‍ക്കര്‍ ലെങ്ത് ഉദ്ദേശിച്ചറിഞ്ഞ അടുത്ത രണ്ട് പന്തുകളും ലക്ഷ്യം തെറ്റി ഫുള്‍ ടോസ് ആയി മാറുകയും അതിനെ സ്‌ട്രൈകിങ് എന്‍ഡിലെ ബാറ്‌സ്മാന്‍ സുരക്ഷിതമായി ഗാലറിയില്‍ എത്തിക്കുകയും ചെയ്തതോടെ അയാള്‍ ആകെ പതറി പോകുകയായിരുന്നു..

ഏയ് സന്ദീപ് എന്ത് പറ്റി? എന്നൊരു ചോദ്യം മണിരത്‌നത്തെ പോലെ ക്യാപ്റ്റന്‍ സഞ്ജു ചോദിച്ചിരുന്നെങ്കില്‍ ആ ക്രീസില്‍ നില്കുന്ന ബാറ്റ്സ്മാനെ ചൂണ്ടി ‘ അയാള്‍ അങ്ങനെ ഭയമേതുമില്ലാതെ ക്രീസില്‍ നില്കുമ്പോള്‍ അയാള്‍ക്കെതിരെ പന്ത് എറിയുവാന്‍ ഭയമാണ് ‘ എന്നായിരിക്കാം ഒരു പക്ഷെ സന്ദീപിന്റെ മറുപടി !

ധോണി ! നിങ്ങള്‍ ഇനിയും ഇങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ , ബൗോളര്‍മാരുടെ താളം തെറ്റിച്ചു കൊണ്ടു ഇങ്ങനെ അവര്‍ക്കു മുന്നില്‍ നെഞ്ചും വിരിച്ചു നില്‍ക്കുക. ഞങ്ങള്‍ക്ക് ഈ കാഴ്ച കണ്ടു മതിയാകുന്നേയില്ല..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം