കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്സ്വാളിനെ ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്ന. വ്യാഴാഴ്ച കൊല്‍ക്കത്തയ്ക്കെതിരായ പോരാട്ടത്തില്‍ റോയല്‍സ് ഓപ്പണര്‍ 47 പന്തില്‍ പുറത്താകാതെ 98 റണ്‍സ് നേടി പുറത്താകാതെ നിന്നു ടീമിന് 9 വിക്കറ്റിന്‍രെ ജയം സമ്മാനിച്ചിരുന്നു.
ജയ്‌സ്വാളിന്റെ ജ്വലിക്കുന്ന ബാറ്റില്‍ ആകൃഷ്ടനായ റെയ്ന ഒരു വലിയ വെളിപ്പെടുത്തല്‍ നടത്തി. അദ്ദേഹം സെലക്ടറായിരുന്നെങ്കില്‍ വരാനിരിക്കുന്ന ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ജയ്സ്വാളിനെ ഉള്‍പ്പെടുത്തുമായിരുന്നുവെന്ന് പ്രസ്താവിച്ചു. ജയ്‌സ്വാളിന്റെ ബാറ്റിംഗ് സമീപനവുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ മുന്‍ സ്ഫോടനാത്മക ഹിറ്റര്‍ വീരേന്ദര്‍ സെവാഗിനെ റെയ്‌ന അനുസ്മരിച്ചു
ഞാന്‍ ഇന്ത്യന്‍ സെലക്ടറായിരുന്നെങ്കില്‍, അവന്‍ വളരെ ഫ്രഷ് മൈന്‍ഡ് ആയതിനാല്‍ ഇന്ന് തന്നെ അവനെ ഞാന്‍ ലോകകപ്പിനായി സൈന്‍ ചെയ്യുമായിരുന്നു. വീരേന്ദര്‍ സെവാഗിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രോഹിത് ശര്‍മ്മ ഇത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ലോകകപ്പിനായി അവനെപ്പോലുള്ള ബാറ്റര്‍മാരെ അവന് ആവശ്യം വരും- റെയ്ന പറഞ്ഞു.
മത്സരത്തില്‍ ആദ്യ ഓവര്‍ മുതല്‍ അതിവേഗം റണ്‍സ് നേടിയ ജയ്‌സ്വാള്‍ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ചുറി നേടി. നിതീഷ് റാണയ്ക്കെതിരെ ജയ്സ്വാള്‍ ആദ്യ ഓവറില്‍ 26 റണ്‍സ് നേടിയത് ശ്രദ്ധേയമാണ്. ഇത് ടോപ്പ്-ടയര്‍ ലീഗിലെ ഏറ്റവും ചെലവേറിയ ആദ്യ ഓവറും കൂടിയാണ്. 208.51 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ 12 ബൗണ്ടറികളും അഞ്ച് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ഇന്നിംഗ്സ്.
ഈ ഐപിഎല്‍ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 52.27 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 575 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന മെഗാ ഏകദിന ഇവന്റിനുള്ള ടീമിനെ ടീം ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.