ഈ രാജസ്ഥാന്‍ ടീം ഇനി പ്ലേ ഓഫില്‍ കേറിയിട്ടും ഒരു കാര്യവും ഇല്ല, സഞ്ജു നായകസ്ഥാനം ഒഴിഞ്ഞു കൊടുക്കുന്നതാണ് നല്ലത്

ഈ രാജസ്ഥാന്‍ ടീം ഇനി പ്ലേ ഓഫില്‍ കേറിയിട്ടും ഒരു കാര്യവും ഇല്ല. കാരണം ഇന്നലത്തെ കളി കണ്ടപ്പോള്‍ തന്നെ മനസിലായി ഇവര്‍ ജയിക്കാന്‍ വേണ്ടി അല്ല കളിക്കുന്നത് എന്ന്. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 41 റണ്‍സ് എന്നിട്ടും അവര്‍ തോറ്റു.

അവസാന ബോള്‍ നോ ബോള്‍ എറിയുന്നു. നമ്മള്‍ മലയാളികള്‍ മാത്രം അല്ല ഹിന്ദിക്കാരും പറയുന്നു മാച്ച് ഫിക്‌സിങ് ഉണ്ടെന്നു. സഞ്ജു രാജസ്ഥാന്‍ ടീമിന്റെ പേരിനു മാത്രം ഉള്ള ഒരു ക്യാപ്ടന്‍ ആണോന്നൊരു സംശയം. മാനേജ്‌മെന്റും കോച്ചും ആണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്ന് തോന്നുന്നു.

ഇന്നലത്തെ മാച്ചില്‍ ബോള്‍ട്ടിനെ ഇറക്കാത്തത് എന്താണെന്നു മനസിലായില്ല. അതും ആദ്യ ഇലവനില്‍ മൂന്ന് വിദേശ കളിക്കാര്‍ മാത്രം ഇറങ്ങിയിട്ടും ഇമ്പാക്റ്റ് പ്ലെയര്‍ ആയിട്ട് പോലും ബോള്‍ട്ടിനെ ഇറക്കിയില്ല. അവസാന ഓവര്‍ എല്ലാം എറിയാന്‍ പരിചയ സമ്പത്തുള്ള ഒരു ബോളര്‍ വേണം എന്നത് ഇവര്‍ക്കു അറിയില്ലേ.

സഞ്ജു നല്ല രീതിയില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു. രാജസ്ഥാന്റെ ഭാവി ഇനി ബാക്കിയുള്ള ടീമിന്റെ ജയവും തോല്‍വിയും പോലെ ഇരിക്കും.

എഴുത്ത്: റഹീസ്

കടപ്പാട്: മലയാളി ക്രിക്കറ്റ്

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം