ഇങ്ങനെ വെറുതെ ചുറ്റിനടന്നിട്ട് കാര്യമില്ല; ആര്‍.സി.ബി ബാറ്റര്‍മാരെ വിമര്‍ശിച്ച് ഹെയ്ഡന്‍

മൊഹാലിയില്‍ ഇന്നലെ നടന്ന ബാംഗ്ലൂര്‍ വിജയിച്ച ഐപിഎല്‍ മത്സരത്തില്‍ മൂന്നാം ജയം ഉറപ്പാക്കാനുള്ള പഞ്ചാബ് കിംഗ്സിന്റെ ഭീഷണി വ്യക്തമായും പ്രകടമായിരുന്നു. അതിനാല്‍ തന്നെ ആര്‍സിബി വിജയിച്ചിട്ടും അവരുടെ ബാറ്റിംഗ് സൈഡിനെ കുറിച്ച് ചില ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മത്സരത്തിനിടെ കമന്ററി ഡ്യൂട്ടിയിലുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ ആര്‍സിബി ബാറ്റര്‍മാരുടെ സമീപനത്തെ വിമര്‍ശിച്ചു.

മത്സരത്തില്‍ ആര്‍സിബിയുടെ സ്റ്റാര്‍ ഓപ്പണിംഗ് ജോഡികളായ കോഹ്ലിയും ഫാഫ് ഡുപ്ലെസിസും തങ്ങളുടെ രണ്ടാം സെഞ്ച്വറി കൂട്ടുകെട്ട് രേഖപ്പെടുത്തി ടീമിന് മികച്ച തുടക്കം നല്‍കി. എന്നിരുന്നാലും, ഒരു വിക്കറ്റ് പോലും നഷ്ടമായില്ലെങ്കിലും, പത്ത് ഓവര്‍ പിന്നിട്ടതിന് ശേഷം അവരുടെ ബാറ്റിംഗ് ഇന്നിംഗ്സിന് വേഗം നഷ്ടപ്പെട്ടു.

അപ്പോഴാണ് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ആര്‍സിബി ബാറ്റര്‍മാര്‍ ആക്‌സിലറേറ്ററില്‍ കാലുവെക്കാത്തതിനും അവരുടെ ശക്തമായ ബാറ്റിംഗ് നിരയെ വിശ്വസിക്കുന്നില്ലെന്നും വിമര്‍ശിച്ചത്. ഹെയ്ഡന്റെ വാക്കുകള്‍ സത്യമാക്കി കോഹ്‌ലി- ഡുപ്ലെസി കൂട്ടുകെട്ട് പിരിഞ്ഞതോടെ ആര്‍സിബി ബാറ്റിംഗ് നിര ചീട്ട് കൊട്ടാരംപോലെ തകരുകയും ചെയ്തു.

പന്തുകള്‍ പാഴാക്കരുത്. ഈ രണ്ടില്‍ ഒരാള്‍ അവസാന അഞ്ച് ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പോലും, മറ്റൊരാള്‍ ഷോട്ടുകള്‍ കളിച്ച് മുന്നോട്ട് പോകണം. വെറുതെ ചുറ്റിനടന്നിട്ട് കാര്യമില്ല’ ഹെയ്ഡന്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ 14-ാം ഓവറില്‍ കമന്ററിയില്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ