വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ പാതിവഴിയില്‍ മതിയാക്കി മടങ്ങിയ ലിറ്റണ്‍ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണ്‍സണ്‍ ചാള്‍സിനെയാണ് പകരം കെകെആര്‍ ടീമിലെത്തിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്കാണ് ചാള്‍സ് കെകെആറില്‍ ചേരുന്നത്.
വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ച് 41 ടി20കളില്‍ നിന്ന് ചാള്‍സ് 971 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ ചാള്‍സ് വിന്‍ഡീസ് ടി20 ലോക കപ്പ് കിരീടം ചൂടിയ 2012, 2016 വര്‍ഷങ്ങളില്‍ ടീമിന്റെ ഭാഗമായിരുന്നു. കൂടാതെ, 224 ടി20കള്‍ കളിച്ചിട്ടുള്ള അദ്ദേഹം 5600-ലധികം റണ്‍സ് നേടിയിട്ടുണ്ട്.
കെകെആറിന്റെ അടുത്ത മത്സരം ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതല്‍ ഹൈദരാബാദിലാണ് മത്സരം.
ഒന്‍പത് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച കെകെആര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്ന് പരാജയപ്പെട്ടാല്‍ കെകെആറിന്റെ പ്ലേഓഫ് സാദ്ധ്യതകള്‍ അവസാനിക്കും.