ഐ.പി.എല്‍ 2023: ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരത്തെ ടീമിലെത്തിച്ച് കെ.കെ.ആര്‍

ഐപിഎല്‍ പുതിയ സീസണില്‍ മിക്ക ടീമുകളെയും താരങ്ങളുടെ പരിക്ക് വലച്ചിരിക്കുകയാണ്. അതില്‍ തന്നെ ഏറെ പണികിട്ടിയിരിക്കുന്നത് കെകെആറിനാണ്. പരിക്ക്ിന്‍രെ പേരില്‍ നായകന്‍ ശ്രേയസ് അയ്യരെ തന്നെയാണ് അവര്‍ക്ക് നഷ്ടമായത്. ഒപ്പം വ്യക്തിപരമായ കാരങ്ങളാല്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസനും പിന്മാറിയത് അവര്‍ക്ക് തിരിച്ചടിയായി. ഇപ്പോഴിതാ ഈ ഒഴിവിലേക്ക് പകരമൊരു താരത്തെ എത്തിച്ചിരിക്കുകയാണ് കെകെആര്‍.

ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് കെകെആര്‍ ടീമിലെത്തിച്ചു. നേരത്തെ 2017, 2018 സീസണുകളില്‍ കളിച്ച റോയ്, 2021 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായിട്ടാണ് അവസാനമായി കളിച്ചത്. 2021ല്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച അദ്ദേഹം ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 150 റണ്‍സാണ് താരം നേടിയത്.

അതേസമയം, പരിക്കേറ്റ രാജ് അംഗദ് ബാവയ്ക്ക് പകരം ഗുര്‍നൂര്‍ സിംഗ് ബ്രാറിനെ പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ഇടത് തോളെല്ലിന് പരിക്കേറ്റതിനാലാണ് രാജ് അംഗദ് ബാവയുടെ പിന്മാറ്റം. ഇടംകൈയ്യന്‍ ഓള്‍റൗണ്ട് ബാറ്ററായ ഗുര്‍നൂര്‍ 2022 ഡിസംബറിലാണ് തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. 5 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച താരം 120.22 സ്ട്രൈക്ക് റേറ്റില്‍ 107 റണ്‍സും 3.80 ഇക്കോണമിയില്‍ 7 വിക്കറ്റും നേടി.

2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) കെയ്ന്‍ വില്യംസണിന്റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സ് (ജിടി) ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ ടീമിലെത്തിച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ഷനക, സമീപകാലത്ത് വളരെ മികച്ച ഫോമിലാണ്. അടുത്തിടെ ഇന്ത്യയില്‍ നടന്ന ടി20 ഐ പരമ്പരയില്‍ 62.00 ശരാശരിയില്‍ 187 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് ഇന്നിംഗ്‌സുകളിലായി 124 റണ്‍സ് അടിച്ചുകൂട്ടിയ ഷനക ഇന്ത്യന്‍ ബോളറുമാരെ ശരിക്കും ബുദ്ധിമുട്ടിച്ചു. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 121 റണ്‍സ് നേടിയ അദ്ദേഹം തുടര്‍ന്നുള്ള ഏകദിന പരമ്പരയില്‍ ശ്രീലങ്കയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോറര്‍ താരം കൂടി ആയിരുന്നു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍