കോഹ്‌ലിയാണ് ശരിക്കും കിംഗ്, ഞങ്ങളുടെ ആദരം സ്വീകരിച്ചാലും; പ്രശംസിച്ച് പാക് താരം

വ്യാഴാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആധിപത്യ വിജയത്തില്‍ നിര്‍ണായകമായ ഇന്ത്യന്‍ ബാറ്റിംഗ് വീരന്‍ വിരാട് കോഹ് ലിയുടെ ആറാം സെഞ്ച്വറി നേട്ടത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. എന്തൊരു ഇന്നിംഗ്സായിരുന്നു ഇത്. കോഹ്‌ലിയാണ് ശരിക്കും കിംഗെന്ന് താരം ട്വീറ്റ് ചെയ്തു.

ഈ സീസണില്‍ 400 റണ്‍സ് പിന്നിട്ടപ്പോഴും മധ്യ ഓവറിലെ സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ വിരാട് കോഹ്ലി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനൊപ്പമുള്ള 172 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ഒരിക്കലും പെഡലില്‍ നിന്ന് കാലെടുക്കാതെ കോഹ്ലി വിമര്‍ശകരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു. സ്പിന്നിനെതിരായ കോഹ്ലിയുടെ പ്രകടനം ആശങ്കയ്ക്ക് കാരണമായി കണ്ടെങ്കിലും ഹൈദരാബാദിലെ സ്പിന്നര്‍മാര്‍ക്കെതിരെ കോഹ്‌ലി കടുത്ത ആക്രമണമാണ് നടത്തിയത്.

187 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു മുന്നില്‍ ഹൈദരാബാദ് വെച്ചത്. പക്ഷെ ഓപ്പണിംഗ് വിക്കറ്റില്‍ വിരാട് കോഹ്‌ലി- ഫഫ് ഡുപ്ലെസി സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഹൈദരാബാദിന് ഉത്തരമുട്ടി. 172 റണ്‍സാണ് ഈ സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

94ല്‍ നില്‍ക്കെ സിക്സര്‍ പായിച്ചായിരുന്നു കോഹ്‌ലി സെഞ്ച്വറി തികച്ചത്. തൊട്ടടുത്ത ബോളില്‍ പുറത്താവുകയും ചെയ്തു. 63 ബോളില്‍ 12 ഫോറും നാലു സിക്സറുമടക്കം 100 റണ്‍സാണ് അദ്ദേഹം നേടിയത്. ഡുപ്ലസിസി 71 റണ്‍സും എടുത്തു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം