ഇവിടെയെല്ലാരും സ്റ്റാറുകളാണ്, രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ത്ത അതെ പ്രീഫിക്‌സ് ഇവര്‍ക്കോപ്പവും ചേര്‍ക്കാം!

2022 ല്‍, മുംബൈ ഒഴിവാക്കിയ ഹാര്‍ദിക് പാണ്ട്യയേ, ഗുജ്റാത്ത് ടൈറ്റന്‍സ് എന്ന പുതിയ ടീം തങ്ങളുടെ ക്യാപ്റ്റനാക്കുമ്പോള്‍, ടീം ഇന്ത്യ, ഹാര്‍ദിക്കിന് പകരക്കാരനായ വെങ്കഡേഷ് അയ്യരെ പരീക്ഷിക്കുന്ന തിരക്കിലായിരുന്നു.

കെ എല്‍ രാഹുലിനെപ്പോലെ ‘ടാലെന്റ്‌റ് ടാഗ് ‘ ഉണ്ടായിരുന്നെങ്കിലും, കുട്ടി ക്രിക്കറ്റിന് അനുയോജ്യനാണോ എന്ന സംശയം ജനിപ്പിച്ചിരുന്ന ശുഭമാന്‍ ഗില്ലും, നല്ല കാലം എന്നോ പിന്നിട്ടു എന്ന് കരുതപ്പെട്ട ഡേവിഡ് മില്ലറും, ഷെല്‍ഡന്‍ കൊഡ്രലിന്റെ ആ ഒറ്റ ഓവറിലെ ഫ്‌ലൂക്ക് എന്ന് പലരും ആവര്‍ത്തിച്ചോരാ പ്രകടനം മാത്രം പറയാനുണ്ടായിരുന്നു തെവാട്ടിയയും, ത്രീ ഡയമെന്‍ഷന്‍ എന്ന വാക്കിനെ തന്നെ ഒരു ട്രോളാക്കിമാറ്റിയ വിജയ് ശങ്കറും, ഷെല്‍ഫ് ലൈഫ് കഴിഞ്ഞുപോയ വൃദ്ധിമാന്‍ സാഹയുമൊക്കെയായി ഒരു ടീം അവര്‍ ഫോം ചെയ്തപ്പോള്‍, റഷീദ് ഖാന്റെയും, മുഹമ്മദ് ഷമിയുടെ പ്രെസെന്‍സ് ഉണ്ടായിരുന്നെങ്കിലും ഒരു ചാമ്പ്യന്‍ ടീമായിരിക്കും ഇത് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല.

ആദ്യ സീസണില്‍ തന്നെ അവര്‍ കപ്പ് എടുത്തപ്പോള്‍ 2008 ലെ രാജസ്ഥാന്‍ ടീമിനെപ്പോലെ ഒരു വണ്‍ സീസണ്‍ വണ്ടറായിരിക്കുമെന്നാണ് കരുതിയതും. എന്നാല്‍ ഈ സീസണിലും അവര്‍ കാണിക്കുന്ന ഈ കണ്‍സിസ്റ്റന്‍സിയും, ടീം ഗയിമും കാണുബോള്‍ മുന്‍വിധികള്‍ മാറ്റി വെയ്ക്കേണ്ടിവരുന്നു.

ഷമിയുടെ ഇന്‍സിസീവ് ന്യൂബോളിങ്ങും, ബൗളിംഗ് കോച്ച് ആശിഷ് കപൂറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആശിഷ് നെഹ്ര ടീമിലെടുത്ത നൂര്‍ അഹമ്മദുo, എവര്‍ റിലയബിള്‍ റഷീദ് ഖാനും, കണ്‍സിസ്റ്റന്റ് ഗില്ലും, ഏതു ടാര്‍ഗറ്റും ചെയ്സ് ചെയ്യാനുള്ള ഊര്‍ജം നല്‍കുന്ന മില്ലര്‍- തേവാട്ടിയമാരും, ഒരു സ്വപ്നം പോലെ ബാറ്റുചെയ്യുന്ന വിജയ് ശങ്കറുമൊക്കെ ചേര്‍ന്ന് ടൈറ്റന്‍സ് ഒരു ഇന്‍വിന്‍സിബിള്‍ ടീമായി മാറുകയാണ്.

ഇവിടെയെല്ലാരും സ്റ്റാറുകളാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ത്ത അതെ പ്രീഫിക്‌സ് ഇവര്‍ക്കോപ്പവും ചേര്‍ക്കാം. ‘മൈറ്റി- ടൈറ്റന്‍സ് ‘
It’s not the big names on paper, but the performers on ground make champions.’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ