ഐപിഎല്‍ 2023: പുതിയ ജേഴ്സി പുറത്തിറക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 16-ാം സീസണ്‍ അടുത്തിരിക്കെ, ടൂര്‍ണമെന്റിലെ ഏറ്റവും പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഈ വര്‍ഷത്തെ ഐപിഎല്ലിനായി അവര്‍ അണിയുന്ന പുതിയ ജേഴ്സി പുറത്തിറക്കി.

രവി ബിഷ്ണോയ്, അവേഷ് ഖാന്‍, ജയദേവ് ഉണ്ടകത്ത്, ദീപക് ഹൂഡ, ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തു. അനാച്ഛാദന ചടങ്ങില്‍ ടീം ഒരു ഫാഷന്‍ ഷോയും സംഘടിപ്പിച്ചു, ഫ്രാഞ്ചൈസിയിലെ താരങ്ങളും ഷോയില്‍ പങ്കുചേര്‍ന്നു.

ബിസിസിഐ സെക്രട്ടറി ജയ് ഷാ, എല്‍എസ്ജിയുടെ ഉടമ സഞ്ജീവ് ഗോയങ്ക, ടീം മെന്റര്‍ ഗൗതം ഗംഭീര്‍ എന്നിവരും അനാച്ഛാദന ചടങ്ങില്‍ സന്നിഹിതരായിരുന്നു. പുതിയ ജേഴ്സി സീസണില്‍ തങ്ങളുടെ ടീമിന് ആവശ്യമായ ഭാഗ്യം കൊണ്ടുവരുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

എല്‍എസ്ജി കഴിഞ്ഞ വര്‍ഷം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ 17 കളികളില്‍നിന്ന് ടീം ഒമ്പത് ജയം നേടി. ഐപിഎല്‍ 2023 സീസണില്‍ എല്‍എസ്ജി മികച്ച ഫോം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ലഖ്‌നൗവിന്റെ സീസണിലെ ആദ്യ മത്സരം.

Latest Stories

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്