എന്താ ഇപ്പോള്‍ ഇവിടെ ഉണ്ടായേ.., എന്തിനാ ഇവരിങ്ങനെ തുള്ളിച്ചാടണേ..; വിക്കറ്റ് പോയതറിയാതെ അന്ധാളിച്ച് സ്‌റ്റോയിനിസ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ സംഭവിച്ച രസകരമായ ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലഖ്‌നൗവിന്റെ ഇന്നിംഗ്‌സില്‍ സൂപ്പര്‍ ബാറ്റര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ രവീന്ദ്ര ജഡേജ പുറത്താക്കിയതിന്റെ വീഡിയോയാണ് ഐപിഎല്‍ പ്രേമികളെ ത്രസിപ്പിച്ചിരിക്കുന്നത്.

ലഖ്‌നൗ ഇന്നിംഗ്‌സിന്റെ ഏഴാം ഓവറിലാണ് സംഭവം. ക്രീസില്‍ മാര്‍ക്കസ് സ്റ്റോയിനിസ്. ബോള്‍ ജഡേജയുടെ കൈയില്‍. ഓവറിലെ അഞ്ചാമത്തെ പന്ത് സ്റ്റോയിനിസ് സ്‌ട്രൈറ്റ് ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചു. പന്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ടേണ്‍ ചെയ്തു സ്റ്റോയിനിസിന്റെ സ്റ്റമ്പ് തെറിപ്പിച്ചു.

എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ സ്റ്റോയിനിസ് കണ്ണുമിഴിച്ചു. ചെന്നൈ താരങ്ങള്‍ വിക്കറ്റ് ആഘോഷിക്കുമ്പോഴും എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ സ്റ്റോയിനിസ് ക്രീസില്‍ നില്‍ക്കുകയായിരുന്നു. ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

മത്സരത്തില്‍ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് ലഖ്‌നൗ നേരിട്ടത്. മഴ കളി മുടക്കുമ്പോള്‍ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി നേടിയ ആയുഷ് ബഡോണിയുടെ പ്രകടനമാണ്(59*) ലഖ്‌നൗവിനെ വന്‍നാണക്കേടില്‍നിന്നും രക്ഷിച്ചത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം