ഇന്നലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു.
സ്ഥിരത കുറവാണ് ഈ സീസണിലും ടീമിനെ വലിക്കുന്ന കാര്യം എന്ന് ഇതുവരെ കണ്ട മത്സരങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാം. ഇന്നലെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ ഉള്ളപ്പോൾ മനോഹരമായ “ഏകദിന” ഇന്നിംഗ്സ് കളിച്ച ഹൈദരാബാദിന്റെ മായങ്ക് അഗർവാൾ ഇപ്പോൾ വിമർശനത്തിന് വിധേയനാകുന്നു.
അഗർവാൾ 41 പന്തിൽ നിന്ന് 48 റൺസ് നേടി, 117.07 സ്‌ട്രൈക്ക് റേറ്റിൽ ഫിനിഷ് ചെയ്തു. വലംകൈയൻ ബാറ്ററുടെ സമീപനത്തിൽ നിരവധി ആരാധകർ അതൃപ്തരായിരുന്നു, . ഇത്ര പരിചയസമ്പന്നനായ ഒരു താരത്തിന്റെ ഇത്തരത്തിൽ ഉള്ള സമീപനത്തിൽ ആരാധകർ ശരിക്കും നിരാശയിലായി, 150 റൺസ് വേണ്ട രീതിയിലാണ് താരം ഒച്ചിഴയുന്ന വേഗത്തിൽ കളിച്ചത്.
“ഹൈദരാബാദിന് മായങ്ക് ഒരു ബാദ്ധ്യതയാണ്. പവർ പ്ലേയിലും മധ്യ ഓവറുകളും ബാറ്റ് ചെയ്യാൻ അറിയില്ല ഒരുപാട് പന്തും കളയുന്നു” ” ഹൈദരാബാദ് ഉടമ ഒന്ന് വീശാൻ വേണ്ടി കൈയിൽ ഇരുന്ന വിശറി പൊക്കിയപ്പോൾ തലയിലായി” ഉൾപ്പെടെ നിരവധി ട്രോളുകളാണ് താരത്തിനെതിരെ ഉയരുന്നത്.