അധികം സംസാരിച്ചിട്ടോ ചര്‍ച്ച ചെയ്തിട്ടോ ഇനി കാര്യമില്ല; ഡ്രസിംഗ് റൂമില്‍ പതിവ് രീതി തെറ്റിച്ച് സംഗക്കാര

ജയ്പൂരില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 112 റണ്‍സിന്റെ വമ്പന്‍ തോല്‍വിയില്‍ നിരാശരായി ഡ്രസിംഗ് റൂമില്‍ ഇരിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് താരങ്ങളോട് പതിവ് രീതി വിട്ട് സംസാരിച്ച് കുമാര്‍ സംഗക്കാര. ടീമിന്റെ പ്രകടനത്തില്‍ വളരെയധികം നിരാശനായി കാണപ്പെട്ട അദ്ദേഹം ടീമിനു കാര്യമായ ഉപദേശങ്ങളൊന്നും നല്‍കാന്‍ ശ്രമിച്ചില്ല. സംഗക്കാരയുടെ വാക്കുകള്‍ ഇങ്ങനെ..

നമുക്ക് ഇനി ഒരു ഗെയിമാണ് കളിക്കാന്‍ ബാക്കിയുള്ളത്. സംസാരിക്കുകയോ, പറയുകയോ, പ്രവര്‍ത്തിക്കുയോ ചെയ്തതു കൊണ്ട് നമ്മുടെ ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല. അതു നമ്മള്‍ തന്നെ മുന്‍കൈയെടുത്ത് മുന്നോട്ടു വന്ന് ചെയ്യേണ്ട കാര്യമാണ്. ശരിയല്ലേയെന്നു കുമാര്‍ സങ്കക്കാര നിരാശരായി ഇരുന്ന രാജസ്ഥാന്‍ റോയല്‍സ് താരങ്ങളോടു ചോദിച്ചു.

മറ്റു മല്‍സരങ്ങളുടെ ഫലം എന്തു തന്നെയായാലും നമുക്ക് ഇനിയൊരു കളിയാണ് ബാക്കിയുള്ളത്. അതില്‍ വിജയിക്കുകയും വേണം. അതുകൊണ്ടു തന്നെ നിങ്ങള്‍ അതേക്കുറിച്ചായിരിക്കണം ചിന്തിക്കേണ്ടതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ നിന്നും പഠിക്കു, മുന്നോട്ട് പോവൂ. എനിക്കു നിങ്ങളുടെ വേദനയും നിരാശയും കാണാന്‍ സാധിക്കും.

ഇന്നു ആരുടെയും പേര് എടുത്ത് പറയുന്നില്ല. നിങ്ങളില്‍ ഒരുപാട് പേര്‍ കഠിനാധ്വാനം ചെയ്തുവെന്നും നന്നായി പെര്‍ഫോം ചെയ്തുവെന്നുമറിയാം. ധര്‍മശാലയിലെത്തുമ്പോള്‍ നമുക്കു ഒരു ഗെയിമില്‍ കൂടി ഒറ്റക്കെട്ടായി ഒരുമിച്ചു നില്‍ക്കാം- കുമാര്‍ സങ്കക്കാര കൂട്ടിച്ചേര്‍ത്തു

വെള്ളിയാഴ്ചയാണ് റോയല്‍സിന്റെ അവസാനത്തെ ലീഗ് മല്‍സരം. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. പ്ലേഓഫിലെത്താന്‍ ഇനി എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണമെന്നിരിക്കെ അവസാന മത്സരത്തില്‍ വമ്പന്‍ ജയം നേടി തങ്ങളുടെ ഭാഗം ഭംഗിയാക്കാനാവും റോയല്‍സ് ശ്രമിക്കുക.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ