'ഇത് ധോണിയുടെ അവസാന ഐ.പി.എല്ലാണെന്ന് തോന്നുന്നില്ല, ഇനിയും മൂന്നു നാല് കൊല്ലം അദ്ദേഹം കളിക്കും'; ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് ഓസീസ് താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷവും എംഎസ് ധോണി ഇപ്പോഴും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യന്‍ ടീമിന് ലഭിച്ചതില്‍വെച്ചും ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ്. ഇതിഹാസം തന്റെ 41 വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത് വരുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് താരത്തിന്റെ അവസാന സീസണായിരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇത് ധോണിയുടെ അവസാന സീസണായിരിക്കില്ലെന്ന് വിലയിരുത്തി രംഗത്തുവന്നിരിക്കുകതയാണ് ഓസീസ് മുന്‍ താരം ഷെയ്ന്‍ വാട്‌സണ്‍.

ഇത് ധോണിയുടെ അവസാന ഐപിഎല്ലാണെന്ന് കേള്‍ക്കുന്നു. പക്ഷെ ഞാനങ്ങനെ കരുതുന്നില്ല. അടുത്ത മൂന്നോ നാലോ വര്‍ഷക്കാലം കൂടി അദ്ദേഹത്തിന് തുടരാനാവുമെന്നാണ് കരുതുന്നത്. അദ്ദേഹം ഇപ്പോഴും ഫിറ്റാണ്. മികച്ച രീതിയില്‍ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും ചെയ്യുന്നു. അദ്ദേഹത്തിന്റെ കളി പോലെ തന്നെ മികച്ചതാണ് ക്യാപ്റ്റന്‍സിയും- വാട്‌സണ്‍ പറഞ്ഞു.

ധോണിയുടെ ഫോം ശക്തമാണെങ്കില്‍ ഐപിഎല്‍ 2024 ലും താരം കളിച്ചേക്കുമെന്ന് അവകാശപ്പെട്ട് സുരേഷ് റെയ്നയും അടുത്തിടെ രംഗത്തുവന്നിരുന്നു. ഐപിഎല്‍ 2023 ലെ ഫോമിലും ഫിറ്റ്‌നസിലുമായിരിക്കും ധോണിയുടെ വരും സീസണ്‍ നിശ്ചയിക്കപ്പെടുക എന്നും റെയ്‌ന വിലയിരുത്തി.

വിരമിക്കലിനോട് ധോണി ഇത് വരെ ഒന്നും വ്യക്തമായി പ്രതികരിച്ചിട്ടില്ല. ധോണി എപ്പോഴാണ് വിരമിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് ചെന്നൈയില്‍ താരത്തിന്റെ സഹതാരമായ ദീപക് ചഹാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം