ഐപിഎല്‍ 2023: ആദ്യ മത്സരങ്ങള്‍ക്ക് ഉണ്ടാവില്ലെന്ന് സൂപ്പര്‍ താരം, ഗുജറാത്ത് ടൈറ്റന്‍സ് അസ്വസ്ഥര്‍

ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഐപിഎല്‍ 2023-ന്റെ ഓപ്പണിംഗ് റൗണ്ട് നഷ്ടപ്പെടുത്താന്‍ ഒരുങ്ങുകയാണ്. നെതര്‍ലാന്‍ഡിനെ ഏകദിന പരമ്പരയില്‍ കളിക്കേണ്ടതിനാലാണ് ചില ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഓപ്പണിംഗ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഡേവിഡ് മില്ലര്‍ സ്ഥിരീകരിച്ചത് ഐപിഎല്‍ ടീമുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ഗുജറാത്ത് ടൈറ്റന്‍സ് വളരെ അസ്വസ്ഥരാണെന്ന് മില്ലര്‍ വെളിപ്പെടുത്തി.

അവര്‍ ശരിക്കും അസ്വസ്ഥരാണ്. അഹമ്മദാബാദില്‍ കളിക്കുന്നത് എപ്പോഴും വലിയ കാര്യമാണ്. പ്രത്യേകിച്ച് ചെന്നൈയ്ക്കെതിരായ ഓപ്പണിംഗ് മത്സരത്തില്‍. അത് നഷ്ടമായതില്‍ എനിക്ക് അല്‍പ്പം നിരാശയുണ്ട്. പക്ഷേ പച്ചയും സ്വര്‍ണ്ണവും ധരിക്കുന്നത് എല്ലായ്‌പ്പോഴും ഒരു വലിയ പദവിയും ബഹുമതിയുമാണ്.

നെതര്‍ലാന്‍ഡ്സിനെതിരായ മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ ചിസ ജോലികള്‍ ചെയ്യാനുണ്ട്. അതിനാല്‍ ശക്തമായ ഒരു ടീമിനെ, ഞങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന മികച്ച സ്‌ക്വാഡിനെ, തീര്‍ച്ചയായും അവര്‍ക്കെതിരെ ഇറങ്ങണമെന്ന് കരുതുന്നു- മില്ലര്‍ പോച്ചെഫ്സ്ട്രോമില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനെതിരെ കളിക്കാന്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിര താരങ്ങള്‍ എന്തിനാണ് ഇത്ര താല്‍പ്പര്യപ്പെടുന്നത് എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പ് മുന്നില്‍ കണ്ടുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണിതെന്നാണ് വിസയിരുത്തല്‍.

2022-ല്‍ ഡേവിഡ് മില്ലറിനെ 3 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചത്. അതിനാല്‍ തന്നെ ഓപ്പണിംഗ് ഗെയിമുകള്‍ക്ക് അവരുടെ താരം ഇല്ല എന്നത് ഗുജറാത്തിന്‍റെ പദ്ധതികളെ ബാധിച്ചിട്ടുണ്ട്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും