ഐപിഎലില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ 28 ഇന്നിംഗ്‌സില്‍ നിന്ന് ഒരു ഫിഫ്റ്റി മാത്രമാണ് രോഹിത്തിന് നേടാനായത്. ഇപ്പോഴിതാ രോഹിത്തിനെ തളര്‍ത്തുന്ന പ്രശ്‌നം എന്തെന്ന് വിലയിരുത്തിയിരിക്കുകയാണ് ഓസീസ് മുന്‍ താരം ഷെയ്ന്‍ വാട്‌സണ്‍.
അന്താരാഷ്ട്ര താരങ്ങള്‍ ധാരാളം ക്രിക്കറ്റ് കളിക്കാറുണ്ട്, എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വര്‍ഷം മുഴുവന്‍ ക്രിക്കറ്റ് കളിക്കുന്നവരാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ് രോഹിത്. ഇക്കാരണത്താല്‍, അദ്ദേഹം അമിതമായി ജോലി ചെയ്യുന്നു. അദ്ദേഹം ക്ഷീണിതനായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് ഈ അമിത ജോലിഭാരം മൂലമാണ്.
അദ്ദേഹം മികച്ച ഒരു കളിക്കാരനാണ്. ഫോമിലുള്ളപ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരെ പറപ്പിക്കാന്‍ ശേഷിയുള്ളവനാണ് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തെ ഐപിഎല്ലില്‍ രോഹിത് ഒട്ടും സ്ഥിരത പുലര്‍ത്തിയിരുന്നില്ല. അയാള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല- വാട്സണ്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ എംഐ ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വികള്‍ ഏറ്റുവാങ്ങി. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്.