ഈ സീസണില്‍ ഏറ്റവും മോശമെന്നു തെളിയിച്ച ടീം മാനേജ്‌മെന്‍റ്, ഇത് അയാളെ കൊണ്ട് കൂട്ടിയാല്‍ കൂടില്ല

കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ ചില ടീമുകള്‍ എതിരാളിക്കു മേല്‍ മാനസികാധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കും. സണ്‍റൈസ് ഹൈദരാബാദ് കളിക്കാരെ നോക്കാം മികച്ചൊരു താരനിരയുണ്ട് പക്ഷേ മികച്ച സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല
ഏറ്റവും വലിയ ഈ സീസണിലേ വലിയ സ്‌കോര്‍ കണ്ടെത്തിയ ടീം കടലാസില്‍ പുലികളാണ് പക്ഷേ എന്തോ പ്രശ്‌നമുണ്ട് .

ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് ടീമുകളുടെ മൊത്തത്തിലുള്ള സ്ഥിതി വിവരക്കണക്കനുസരിച്ച്
കുട്ടിക്കിഴിച്ച ക്രിക്കറ്റ് പണ്ഡിതന്മാര്‍ കപ്പുനേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമായി തിരഞ്ഞെടുത്തത് എസ്‍ആര്‍എച്ച് ടീമിനെയാണെന്നതാണ് രസകരം.

ടീമുകളെ തയ്യാറാക്കുന്നത് ഭക്ഷണം പാചകം ചെയ്യുന്നതുപോലെയാണ്. ഒരേപോലുള്ള സാധനങ്ങള്‍ വിവിധ പാചകവിദധ്ദര്‍ തയ്യാര്‍ ചെയ്താല്‍ വ്യത്യസ്തമാര്‍ന്ന രുചിഭേദങ്ങളാകും. ഇവിടെ ഐപിഎല്‍ ടീമിനെ കളത്തില്‍ ഇറക്കി വിജയം വലിക്കുന്നതിനും നല്ലൊരു കോച്ചിങ് വിഭാഗം ആവശ്യമാണ്. അതിപ്പോള്‍ വലിയ വലിയ ലെജന്‍ഡ്‌സ് ആയിരിക്കണം എന്നു നിര്‍ബന്ധമില്ല.

ഉദാഹരണത്തിന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കോച്ചിങ് വിഭാഗം റിക്കി പോണ്ടിംഗ് സൗരവ് ഗാംഗുലി ഷെയിന്‍ വാട്‌സണ്‍ അജിത് അഗാര്‍ക്കര്‍ തുടങ്ങി മുന്‍ ഇന്റര്‍നാഷണല്‍ ലെവല്‍ പ്ലെയേഴ്‌സിന്റെ വന്‍ നിര. പോയന്റ് ടേബിളില്‍ ഏറ്റവും പിന്നിലാണവര്‍ .

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവരുടെ വന്‍കിട താരങ്ങളില്‍ പലരേയും പരിക്ക് അലട്ടുന്ന സാഹചര്യത്തില്‍ രണ്ടാം നിരയെ ആശ്രയിച്ചു കളിക്കുന്ന ടീമാണ്. വന്‍ വില കൊടുത്തു വാങ്ങിയ ബെന്‍ സ്റ്റോക്‌സ്, ദീപക് ചഹാര്‍ മിച്ചല്‍, സാന്റെര്‍, മഗള തുടങ്ങി പ്ലേയിങ് ഇലവനില്‍ വരേണ്ടതായ പലരും ഡക്കൗട്ടില്‍ വിശ്രമിക്കുന്നു. എന്നിട്ടും പോയന്റ് ടേബിളില്‍ മുന്നിലുള്ളവര്‍ക്കൊപ്പം തല്ക്കാലം നിലയുറപ്പിച്ചു നില്ക്കുന്നു.

അവരുടെ കോച്ചിങ് വിഭാഗം ടീമുമായി ഇഴുകിച്ചേര്‍ന്നവരാണ്. ഭൂരിഭാഗം പേരും ചീഫ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് അടക്കം ഈ ടീമില്‍ കളിച്ചിരുന്നവരാണ്. ടീം ഒരു സീസണില്‍ അമ്പേ പരാജയപ്പെട്ടാലും അവരെല്ലാം അവിടെ കാണും തോല്‍വിക്കു കാരണമായ പ്രശ്‌നം പരിഹരിക്കാന്‍.

ടോം മൂഡി വി വി എസ് ലക്ഷ്മണന്‍ തുടങ്ങിയവരുടെ അഭാവത്തില്‍ പകരം വന്ന ബ്രയാന്‍ ലാറയ്ക്ക്
ടി20 ക്രിക്കറ്റിന്റെ ടീമിനേ എത്രമാത്രം ഉത്തേജിപ്പിക്കാന്‍ കഴിയുമെന്നത് ഇനിയും തെളിയിക്കേണ്ടതുണ്ട്. ഏറ്റവും മോശമെന്നു തെളിയിച്ച ടീം മാനേജ്‌മെന്റാണ് ഹൈദരാബാദ്.
തങ്ങളുടെ പക്ഷത്തു നിലനിര്‍ത്താമായിരുന്ന പല മികച്ച താരങ്ങളെയും വിട്ടുകളഞ്ഞവരാണവര്‍.
ഉദാഹരണത്തിന് റാഷിദ് ഖാന്‍. അതുപോലെ നിലനിര്‍ത്തിയ ഒരു കളിക്കാരനെ കാണിക്കാം അബ്ദുള്‍ സമദ് ഹൈദരാബാദ് ടീമിലെ റിയാന്‍ പരാഗാണയാള്‍.

ഇന്നലെ ചെന്നൈ ചെപ്പോക്കില്‍നടന്ന മാച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയയ്ക്കപ്പെട്ട ഹൈദരാബാദ് പവര്‍പ്ലേയില്‍ മോശമല്ലാത്ത രീതിയില്‍ തുടക്കം ലഭിച്ചിട്ടും ചെന്നൈ ബൗളേഴ്‌സിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഹാരി ബ്രൂക്ക് വീണതോടെ ഹൈദരാബാദ് പതുങ്ങി. അഭിഷേകും മാക്രവും വീണതോടെ ഹൈദരാബാദ് ഇന്നിംഗ്‌സ് ഇഴഞ്ഞു നീങ്ങി 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടാനെ അവര്‍ക്കായുള്ളു.

ഈ സീസണിലേ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ സെഞ്ച്വറി നേടിയ കോണ്‍വെ മുന്നില്‍ നിന്നു നയിച്ച ബാറ്റിങില്‍ പത്തൊന്‍പതാം ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയലക്ഷ്യം പൂര്‍ത്തിയാക്കി. ഒരിക്കല്‍ പോലും വിജയ സാധ്യതയുടെ അടുത്തെങ്ങും എത്താന്‍ ഹൈദരാബാദ് ടീമിനുകഴിഞ്ഞില്ല . ഇതോടെ പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനം സിഎസ്കെ നിലനിര്‍ത്തി .

എഴുത്ത്: മുരളി മേലേട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍