രാഹുലിനെ ഫോമിലാക്കണോ, ഒരു വഴിയേ ഉള്ളു..; പാക് താരത്തിന്റെ നിരീക്ഷണത്തില്‍ ഞെട്ടി ലഖ്‌നൗ ഫാന്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ഐപിഎല്ലിലും മോശം ഫോം തുടരുന്ന ലഖ്‌നൗ ജയന്റ്‌സ് നായകന്‍ കെ.എല്‍ രാഹുലിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ടീം മാനേജ്‌മെന്റിന് ഉപായമോതി പാക് മുന്‍ താരം ഡാനിഷ് കനേരിയ. ക്യാപ്റ്റന്‍സിയുടെ അമിതഭാരം ഒഴിവാക്കുകയാണെങ്കില്‍ അതു രാഹുലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും താരം ഫോമിലേക്ക് തിരിച്ചുവരുമെന്നും കനേരിയ നിരീക്ഷിച്ചു.

കെഎല്‍ ബാറ്റിംഗില്‍ തുടര്‍ന്നും മോശം തുടരുകയാണെങ്കില്‍ അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം മാനേജ്മെന്റിനു ആലോചിക്കേണ്ടി വരും. ലീഗില്‍ ഒരുപാട് മല്‍സരങ്ങളുണ്ട്. ക്യാപ്റ്റനാവാന്‍ കഴിവുള്ള കളിക്കാരും ടീമില്‍ വേറെയുണ്ട്. രാഹുലിന് റണ്‍സ് നേടാന്‍ ബുദ്ധിമുട്ട് തുടരുകയാണെങ്കില്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റാവുന്നതാണ്.

പകരം നിക്കോളാസ് പൂരനെ നായകസ്ഥാനമേല്‍പ്പിക്കാം. അദ്ദേഹം വളര മികച്ച ക്യാപ്റ്റനാണ്. ഒരുപക്ഷെ ക്യാപ്റ്റന്‍സിയുടെ അമിതഭാരം ഒഴിവാക്കുകയാണെങ്കില്‍ അതു രാഹുലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യും. രാഹുലിനെ മധ്യനിരയിലേക്കു മാറ്റുകയും ചെയ്യാം- കനേരിയ പറഞ്ഞു.

ക്വിന്റണ്‍ ഡികോക്ക് വൈകാതെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമിലേക്കു തിരിച്ചെത്തുകയാണ്. അപ്പോള്‍ ടീം കോമ്പിനേഷന്‍ എങ്ങനെയാവുമെന്നു ചിന്തിക്കണം. കാരണം കൈല്‍ മയേഴ്സ് ഓപ്പണറായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ മികച്ച തുടക്കമാണ് മയേഴ്സ് ടീമിനു നല്‍കുന്നത്. ഇതു എതിര്‍ ടീമിനെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഈ റോളില്‍ നിന്നും മാറ്റാന്‍ കഴിയില്ല. മയേഴ്സിന്റെ ഓപ്പണിംഗ് പങ്കാളിയായി ഡികോക്ക് തന്നെ കളിക്കണം. വളരെ അപകടകാരികളായ ഓപ്പണിംഗ് ജോടികളായി ഇവര്‍ മാറുമെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Latest Stories

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്