ഇന്ന് ഞാന്‍ കളിച്ചത് അദ്ദേഹത്തിന് വേണ്ടി, അദ്ദേഹം എന്‍റെ പ്രകടനം കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു; മത്സരശേഷം വികാരഭരിതനായി മൊഹ്സിന്‍ ഖാന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 ലെ 63-ാം മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ചൊവ്വാഴ്ച ലഖ്‌നൗവിലെ ഏകാന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ലഖ്‌നൗ അഞ്ച് റണ്‍സിന് മുംബൈയെ മുട്ടുകുത്തിച്ചു.

ക്രുണാല്‍ പാണ്ഡ്യയുടെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും മികവില്‍ ലഖ്നൗ ഒന്നാം ഇന്നിംഗ്സില്‍ 177 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും നല്‍കിയ മികച്ച തുടക്കം മുതലാക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടു. ടിം ഡേവിഡിന്റെ ചെത്തുനില്‍പ്പും മുംബൈയെ തുണച്ചില്ല.

ഇന്ത്യന്‍ പേസ് ബൗളര്‍ മൊഹ്സിന്‍ ഖാന്റെ അവസാന ഓവറിലെ ഉജ്ജ്വല പ്രകടനമാണ് ലഖ്നൗവിനെ അഞ്ച് റണ്‍സിന് ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ചത്. ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കെ ജയിക്കാന്‍ മുംബൈക്ക് 11 റണ്‍സ് വേണ്ടിയിരിക്കെ അവസാന ഓവര്‍ എറിയാന്‍ മൊഹ്സിന്‍ ഖാനെയാണ് ക്രുണാല്‍ നിയോഗിച്ചത്. 24-കാരന്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യുകയും ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ലഖ്നൗവിന് വിജയം സമ്മാനിച്ചു.

ആവേശകരമായ വിജയത്തിന് ശേഷം, ഗെയിമിലെ തന്റെ പ്രകടനം രോഗിയായ പിതാവിന് താരം സമര്‍പ്പിച്ചു. മൂന്നോവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയാണ് 24-കാരന്‍ കളി പൂര്‍ത്തിയാക്കിയത്.

‘ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ കളിക്കുന്നു, എനിക്ക് പരിക്കേറ്റു, അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. എനിക്ക് പന്തെറിയാന്‍ സന്തോഷമുണ്ട്, എന്റെ അച്ഛന്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹം എന്റെ പ്രകടനം കണ്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് ഞാന്‍ എന്റെ പിതാവിന് വേണ്ടിയാണ് കളിച്ചത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി- മൊഹ്സിന്‍ മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ