ഞങ്ങളെ വീഴ്ത്താന്‍ ഇനി ആരുണ്ടെടാ..; സൂപ്പര്‍ താരം ആര്‍.സി.ബിക്കൊപ്പം ചേര്‍ന്നു

ശ്രീലങ്കന്‍ ലെഗ് സ്പിന്നര്‍ വനിന്ദു ഹസരംഗ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു. ഏപ്രില്‍ എട്ടിന് അവസാനിച്ച ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയുടെ ഭാഗമായതിനാല്‍ ആര്‍സിബിയുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ ഹസരംഗയ്ക്ക് നഷ്ടമായിരുന്നു. ഈ പരമ്പര പൂര്‍ത്തിയായതിന് പിന്നാലെയാണ് താരം ഇന്ത്യയിലെത്തി ടീമിനൊപ്പം ചേര്‍ന്നത്.

ആര്‍സിബിയ്‌ക്കൊപ്പം ചേരുന്നതിനായി താന്‍ കാത്തിരിക്കുകയായിരുന്നെന്ന് താരം പറഞ്ഞു. താരങ്ങളെ വീണ്ടും കാണാനും അവര്‍ക്കൊപ്പം പരിശീലിപ്പിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബാംഗ്ലൂരിലെ വിക്കറ്റുകളുമായി പൊരുത്തപ്പെട്ടു എന്നും മത്സരത്തിന് ഇറങ്ങാന്‍ തയ്യാറായി കഴിഞ്ഞെന്നും ഹസരംഗ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ തന്റെ ആര്‍സിബിക്ക് വേണ്ടി സ്പിന്നര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 16 കളികളില്‍ നിന്ന് 7.54 എന്ന എക്കോണമി റേറ്റില്‍ താരം 26 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഐപിഎല്‍ 2022 ലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനും ഹസരംഗയായിരുന്നു.

അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പര്യടനത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് ഹസരംഗയ്ക്ക് നേടാനായത്. എന്നിരുന്നാലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ താരത്തിന് തിളങ്ങാനാകുമെന്നാണ് കരുതുന്നത്. ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

Latest Stories

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്